84 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് 5G ഡാറ്റ, ഫ്രീ SonyLIV; 1000 രൂപയിൽ താഴെ കിടിലൻ Airtel പ്ലാൻ!

84 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് 5G ഡാറ്റ, ഫ്രീ SonyLIV; 1000 രൂപയിൽ താഴെ കിടിലൻ Airtel പ്ലാൻ!

കേരളത്തിലെ ടെലികോം വരിക്കാർക്കായി Airtel തരുന്ന ഏറ്റവും ജനപ്രിയമായ ഒരു പ്രീപെയ്ഡ് റീചാർജ് പ്ലാനിനെ കുറിച്ച് അറിയാമോ? വെറും 979 രൂപയ്ക്ക് 84 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് 5ജിയും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 4ജി വരിക്കാർക്കും പ്രതിദിനം ബൾക്ക് 4ജി ഡാറ്റ തന്നെയാണ് എയർടെൽ പ്രീ പെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്. 5G സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് ഡാറ്റാ പരിധികളില്ലാതെ ഡാറ്റയും, പ്ലാനെടുക്കുന്ന എല്ലാവർക്കും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുമെന്നതാണ് പ്ലാനിന്റെ മേന്മ. ദിവസേന 11.6 രൂപ മാത്രമാണ് എയർടെൽ പ്രീ പെയ്ഡ് പ്ലാനിന്റെ ചെലവ്. കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയും വിനോദവും തേടുന്നവർക്കുള്ള പ്ലാനിന്റെ വിശദ വിവരങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

Airtel 979 Plan Benefits

കോളിങ്, എസ്എംഎസ്, ഡാറ്റ ഓഫറുകൾ ലഭിക്കുന്ന എയർടെൽ പാക്കേജാണിത്. ഇന്ത്യയിലെ ലോക്കൽ, STD, നാഷണൽ വോയിസ് കോളിങ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനമാണ് ഇതിൽ ലഭിക്കുന്നത്.

ദിവസവും 100 SMS വരെ ലഭിക്കും. 84 ദിവസത്തേക്കും അൺലിമിറ്റഡ് 5ജിയും പ്ലാനിൽ നേടാം. ദിവസേന 2ജിബി ഡാറ്റയും പ്രതിദിനം എയർടെൽ 979 രൂപ പ്ലാനിൽ അനുവദിച്ചിരിക്കുന്നു.

Also Read: വീട്ടിലൊരുക്കാം കിടിലൻ തിയേറ്റർ! 5.2.4 ചാനൽ Zebronics സൗണ്ട്ബാർ 65% വിലക്കുറവിൽ സ്വന്തമാക്കാം

Wynk Music access കൂടി 979 രൂപയുടെ 84 ദിവസ പാക്കേജിൽ ലഭ്യമാണ്. പ്ലാനിൽ Xstream benefit ഉൾപ്പെടുത്തിയിരിക്കുന്നു. സോണിലിവ് ഉൾപ്പെടെയുള്ള വമ്പൻ ഒടിടി പാക്കേജാണ് എയർടെൽ എക്സ്ട്രീം പ്ലാനിൽ ലഭിക്കുന്നത്. ഫ്രീ ഹലോ ട്യൂൺസ് ആക്സസും എയർടെൽ 979 രൂപ പ്ലാനിൽ നേടാം. ഇതിൽ 12 മാസത്തേക്ക് അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിൽ ചേർത്തിരിക്കുന്നു.

979 രൂപ പ്ലാൻ എങ്ങനെ മികച്ചതാകുന്നു?

SonyLIV മൊബൈൽ ആക്സസ് ഉൾപ്പെടെ 22 ലധികം ഒടിടി പ്ലാറ്റ്ഫോമുകൾ Airtel Xstream Play പ്രീമിയത്തിലൂടെ ലഭിക്കും. 979 രൂപ പ്ലാനിൽ എയർടെൽ 5G നെറ്റ്‌വർക്ക് ലഭിക്കുന്നതിനാൽ, തുടർച്ചയായി ബ്രൌസിങ്ങും സിനിമ ഡൌൺലോഡിങ്ങും ഇതിൽ സാധ്യമാണ്. 5G ഇല്ലെങ്കിൽ പോലും ദിവസേന 2 ജിബി അതിവേഗ 4G ഡാറ്റയും ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile