വീട്ടിലൊരുക്കാം കിടിലൻ തിയേറ്റർ! 5.2.4 ചാനൽ Zebronics സൗണ്ട്ബാർ 65% വിലക്കുറവിൽ സ്വന്തമാക്കാം

ഹോം തിയേറ്റർ പ്രേമികൾക്ക് പോക്കറ്റ് കാലിയാകാതെ സൗണ്ട്ബാർ സ്വന്തമാക്കാൻ ഇതാ സുവർണാവസരം! പ്രമുഖ ഇന്ത്യൻ ഓഡിയോ ബ്രാൻഡായ Zebronics പ്രീമിയം 5.2.4 ചാനൽ സൗണ്ട്ബാർ വൻ വിലക്കിഴിവിൽ ആമസോണിൽ വിൽക്കുന്നു. 84000 രൂപയ്ക്ക് മുകളിൽ വിപണി വിലയുള്ള പ്രീമിയം സൗണ്ട്ബാറാണിത്. എന്നാൽ ആമസോണിലെ പ്രത്യേക ഓഫറിലൂടെ സെബ്രോണിക്സ് ഓഡിയോ സിസ്റ്റം 30000 രൂപയ്ക്കും താഴെ വിലയിൽ ലഭ്യമാണ്. ഇതിന് ആകർഷകമായ ബാങ്ക് ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു.

ഡ്യുവൽ സബ് വൂഫറുകളും, അപ്-ഫയറിംഗ് സ്പീക്കറുകളും ഉൾപ്പെടുന്ന 5.2.4 ഓഡിയോ സെറ്റപ്പാണ് ഇതിനുള്ളത്. പലിശരഹിത ഇഎംഐ ഓപ്ഷനുകളും സാധാരണ ഇഎംഐ ഓഫറുകളും സെബ്രോണിക്സ് Juke BAR 9900 മോഡലിന് ഇപ്പോൾ ലഭ്യമാണ്. മികച്ചൊരു ഓഡിയോ സിസ്റ്റം കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ആമസോണിലെ ഈ ഓഫറിനെ കുറിച്ചും, സെബ്രോണിക്സിന്റെ ഈ മോഡലിനെ കുറിച്ചും വിശദമായി മനസിലാക്കൂ…

ZEBRONICS Juke BAR 9900 Soundbar Price Deal Amazon

84,999 രൂപയ്ക്കാണ് സെബ്രോണിക്സ് ഹോം തിയേറ്റർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഡോൾബി അറ്റ്മോസ്, 725 Watts, DTS എക്സ് ഓഡിയോ സപ്പോർട്ട് ചെയ്യുന്ന ഡിവൈസിന് 65% ഡയറക്ട് ഡിസ്കൗണ്ടാണ് ആമസോൺ അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ ഹോം തിയേറ്റർ സിസ്റ്റം വെറും 29,990 രൂപയ്ക്ക് വാങ്ങിക്കാം.

1250 രൂപയുടെ കിഴിവ് ബാങ്ക് ഓഫറിലൂടെയും സ്വന്തമാക്കാം. ഇങ്ങനെ സെബ്രോണിക്സ് സിസ്റ്റം വെറും 28000 രൂപ റേഞ്ചിൽ ആമസോണിൽ നിന്ന് വാങ്ങാം.

1,054 രൂപയുടെ മികച്ച ഇഎംഐ ഡീലും സെബ്രോണിക്സ് ജൂക്ക് ബാർ 9900 ഹോം തിയേറ്ററിന് ലഭ്യമാണ്. 2588 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഹോം തിയേറ്റർ തരുന്നു.

Also Read: Smartphone വിപണിയിൽ ഒരു കൈ നോക്കാൻ സ്മാർട്ട് വാച്ചിലെ വമ്പന്മാർ; Boltt Ace, Boltt Evo മോഡലുകൾ ഇന്ത്യയിൽ!

സെബ്രോണിക്സ് ജൂക്ക് ബാർ 9900 725 W ഹോം തിയേറ്റർ പ്രത്യേകത

5 മെയിൻ ചാനലുകളും, 2 സബ്‌വൂഫറുകളും 4 അപ്-ഫയറിംഗ് സ്പീക്കറുകളും ഈ ഹോം തിയേറ്റർ സിസ്റ്റത്തിലുണ്ട്. 725W RMS പവർ ഔട്ട്പുട്ട് ഇതിനുണ്ട്. 725W പവർ ഔട്ട്‌പുട്ട് ലഭിക്കുന്നതിനാൽ തന്നെ വലിയ ലിവിംഗ് റൂമുകൾക്ക് പോലും മികച്ച ശബ്ദാനുഭവം ലഭിക്കും. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഈ സെബ്രോണിക്സ് ഹോം തിയേറ്റർ സിസ്റ്റത്തിന് കൊടുത്തിരിക്കുന്നു. ടോപ്പ്-ഫയറിംഗ് സ്പീക്കറുകളും DTS:X പിന്തുണയുമുള്ള 5.2.4 സിസ്റ്റമാണിത്.

HDMI eARC, ഒപ്റ്റിക്കൽ കണക്റ്റിവിറ്റി സപ്പോർട്ടും ഇതിനുള്ളതിനാൽ മിക്ക ടിവികളുമായും ഇത് വളരെ വേഗത്തിൽ ബന്ധിപ്പിക്കാം. സെബ്രോണിക്സ് തിയേറ്ററിൽ വയർലെസ് സബ്‌വൂഫർ ഉള്ളതിനാൽ പ്രത്യേക റിസീവറിന്റെ ആവശ്യമില്ലാതെ തന്നെ മികച്ച ബാസ് ആസ്വദിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :