ദിവസം വെറും 5 രൂപ!ബിഎസ്എൻഎലിനെ വെല്ലാൻ Jio യുടെ വമ്പൻ പ്ലാൻ!

കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളിംഗ് ലഭിക്കുന്ന പ്ലാനുകളിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എൻഎൽ ആണ് മുന്നിലുള്ളത്. എയർടെൽ, Jio പോലുള്ള സ്വകാര്യ ടെലികോമുകൾ ബജറ്റ് റീചാർജുകൾ നൽകുന്നതിൽ അൽപം പിന്നിലാണ്. എന്നാൽ അംബാനിയുടെ ജിയോയിൽ തന്നെ ചില പോക്കറ്റ് ഫ്രണ്ട്ലി പ്രീ പെയ്ഡ് പ്ലാനുകളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ദിവസം വെറും 5 രൂപ മാത്രം ചെലവ് വരുന്ന ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണിവ. കുറഞ്ഞ ചിലവിൽ ഫോൺ വിളിക്കാൻ മാത്രം ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാനുകൾ തീർച്ചയായും നഷ്ടമാകില്ല. ജിയോ തരുന്ന ആ രണ്ട് പ്ലാനുകൾ ഏതൊക്കെയാണെന്നും, അവയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

Jio Rs 1748 Plan

റിലയൻസ് ജിയോയുടെ 1748 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3600 എസ്എംഎസുകളും ലഭ്യമാണ്. ഇതിൽ 336 ദിവസമാണ് വാലിഡിറ്റി. 1748 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്നില്ല. എങ്കിലും ജിയോ ടിവി, ജിയോ എഐ ക്ലൗഡ് (JioAICloud) ലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ കോംപ്ലിമെന്ററിയായി ലഭിക്കും. ഇത് ഇന്ത്യയൊട്ടാകെ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന റീചാർജ് ഓപ്ഷനാണ്.

  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • ഡാറ്റ: 4ജി, 5ജി ഡാറ്റയില്ല
  • എസ്എംഎസ്: 3600 എസ്എംഎസ്
  • വാലിഡിറ്റി: 336 ദിവസം

Jio Rs 448 Plan

റിലയൻസ് ജിയോയുടെ 448 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഇന്റർനെറ്റില്ലാത്ത മറ്റൊരു ബജറ്റ് ഫ്രണ്ട്ലി റീചാർജ് ഓപ്ഷനാണ്. ഇതിൽ ടെലികോം ഓപ്പറേറ്റർ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1000 എസ്എംഎസുകളും അനുവദിച്ചിരിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ജിയോ ടിവി, ജിയോ എഐ ക്ലൗഡ് (JioAICloud) എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭ്യമാകും. രാജ്യത്തുടനീളമുള്ള എല്ലാ ടെലികോം സർക്കിളുകളിലുള്ള ഉപഭോക്താക്കൾക്കും 448 രൂപ പ്ലാൻ ലഭ്യമാണ്.

Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ

  • കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
  • ഡാറ്റ: 4ജി, 5ജി ഡാറ്റയില്ല
  • എസ്എംഎസ്: 1000 എസ്എംഎസ്
  • വാലിഡിറ്റി: 84 ദിവസം

ജിയോയുടെ വോയിസ് ഒൺലി പ്ലാനുകൾ നേട്ടമാണോ?

അടുത്തിടെ എയർടെൽ ഒരു മാസം വാലിഡിറ്റിയിൽ വോയിസ് ഒൺലി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ട്രായ് അഥവാ ടെലികോം അതോറിറ്റിയുടെ കർശനനിർദേശത്തെ തുടർന്നാണ് ഒരു മാസത്തേക്ക് വോയിസ് കോളിങ് പ്ലാനുകൾ പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെയും ജിയോ വോയ്‌സ് പ്രീപെയ്ഡ് പ്ലാനുകൾ ഒരു മാസം വാലിഡിറ്റിയിൽ അവതരിപ്പിച്ചിട്ടില്ല.

448 രൂപയുടെയും 1748 രൂപയുടെയും പ്ലാനുകളിൽ ദീർഘകാല വാലിഡിറ്റിയാണുള്ളത്. ഇത് 2024 ൽ ഇന്റർനെറ്റില്ലാത്ത പ്ലാൻ നിർബന്ധമാക്കിയുള്ള ട്രായിയുടെ ഉത്തരവിന് പിന്നാലെ വന്ന റീചാർജ് ഓപ്ഷനുകളാണ്. ഇവ രണ്ടും മാത്രമാണ് നിലവിൽ റിലയൻസ് ജിയോയിൽ ലഭ്യമായ വോയിസ് ഓൺലി പ്ലാനുകൾ. എങ്കിലും കുറഞ്ഞ ചെലവിൽ ദീർഘകാല വോയിസ് പ്ലാനുകൾ നോക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനുകളാണ്.

മൈ ജിയോ ആപ്പ് വഴിയോ അല്ലെങ്കിൽ ടെലികോം കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ റീചാർജ് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള യുപിഐ വഴിയും ബാങ്കുകളുടെ മൊബൈൽ ആപ്പുകളിലൂടെയും റീചാർജ് തെരഞ്ഞെടുക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :