സൗണ്ട്‌ബാറുകൾ മാറിനിൽക്കും! ആമസോൺ ഓഫറിൽ 200W ഔട്ട്‌പുട്ടുള്ള Lumio Aura 5 സ്പീക്കറുകൾ 19,999 രൂപയ്ക്ക്

ലിവിങ് റൂമിൽ ഒരു തിയേറ്റർ ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ജനപ്രിയ ഓഡിയോ ബ്രാൻഡായ ലൂമിയോയുടെ Lumio Aura 5 ഹൈ-ഫൈ സ്പീക്കറുകൾ വിലക്കിഴിവിൽ വാങ്ങാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ. പ്രീമിയം സൗണ്ട് ക്വാളിറ്റിയും അത്യാധുനിക ഫീച്ചറുകളുമുള്ള സ്പീക്കർ സിസ്റ്റമാണിത്. ടിവി, പ്രൊജക്റ്റർ, പേഴ്സണൽ കമ്പ്യൂട്ടർ, റെക്കോഡ് പ്ലെയറുകളെല്ലാം 35Hz ബാസ് എഫക്റ്റിലൂടെ കണക്റ്റ് ചെയ്യാൻ ഈ സ്പീക്കറിന് സാധിക്കും. 40000 രൂപയ്ക്ക് അടുത്ത് വിലയാകുന്ന സ്പീക്കർ സിസ്റ്റത്തിന് ആമസോണിൽ ഇപ്പോൾ 20000 രൂപയ്ക്കും താഴെ മാത്രമാണ് വിലയാകുന്നത്. നിങ്ങളുടെ ലിവിംഗ് റൂമിലെ മ്യൂസിക് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഹൈ-ഫൈ സ്പീക്കറിന്റെ പ്രത്യേകതകളും ഓഫറുകളും പരിശോധിക്കുക.

Lumio Aura 5 Hi-Fi Speakers: ആമസോൺ ഓഫർ

39,999 രൂപയ്ക്കാണ് ലൂമിയോ സ്പീക്കർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 43 ശതമാനം കിഴിവിൽ 17000 രൂപയുടെ ഇളവ് ലഭിക്കും. ലൂമിയോ ഓറ 5 ഓഡിയോ സിസ്റ്റത്തിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 22999 രൂപയാണ് വില. സ്പീക്കറിന് 2000 രൂപയുടെ കൂപ്പൺ ഇളവിനൊപ്പം, 1250 രൂപയുടെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ കിഴിവും ലഭ്യമാണ്. ഇങ്ങനെ 19000 രൂപ റേഞ്ചിൽ ലൂമിയോ ഓറ വാങ്ങിക്കാം. 809 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു.

Also Read: വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന

ലൂമിയോ ഓറ 5 സ്പീക്കറുകളുടെ പ്രത്യേകത

ഇക്കഴിഞ്ഞ സെപ്തംബറിൽ ലോഞ്ച് ചെയ്ത, ഒക്ടോബർ മധ്യത്തോടെ വിൽപ്പനയ്ക്കെത്തിയ സ്പീക്കറാണിത്. 4.5 ഇഞ്ച് വലിപ്പമുള്ള രണ്ട് അലുമിനിയം വൂഫറുകളും, 1 ഇഞ്ച് വലിപ്പമുള്ള രണ്ട് സിൽക്ക് ഡോം ട്വീറ്ററുകളും അടങ്ങിയ ഒരു ആക്റ്റീവ് ഹൈ-ഫൈ ബുക്ക്‌ഷെൽഫ് സ്പീക്കർ സിസ്റ്റമാണിത്.

200W പീക്ക് ഔട്ട്‌പുട്ടും, 100W സസ്റ്റെയ്ൻഡ് ഔട്ട്‌പുട്ടും ഈ സിസ്റ്റത്തിൽ ലഭിക്കുന്നു. 1 മീറ്റർ അകലത്തിൽ 105dB സൗണ്ട് പ്രഷർ ലെവൽ നൽകാൻ ലൂമിയോ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 35Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്വൻസി റെസ്‌പോൺസ് ഈ സ്പീക്കറുകൾക്ക് ലഭിക്കും.

ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പോലും കൃത്യതയോടെ കേൾപ്പിക്കാൻ സഹായിക്കുന്ന മിഡ്-റേഞ്ച് ഡ്രൈവറുകളും സിസ്റ്റത്തിനുണ്ട്. ലിവിംഗ് റൂമിന് കൂടുതൽ ഭംഗി നൽകാനും ശബ്ദത്തിന്റെ പ്രതിധ്വനി കുറയ്ക്കാനും ക്ലാസിക് വുഡൻ ഫിനിഷിംഗിലാണ് സ്പീക്കർ ഡിസൈൻ ചെയ്തിരിക്കുന്നത്.

Also Read: Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ

സ്റ്റുഡിയോ, സിനിമ, ഗ്രൂവ് എന്നിങ്ങനെ വിവിധ മോഡുകൾ ഉൾക്കൊള്ളുന്ന DGS ഓഡിയോ ട്യൂണിംഗ് സിസ്റ്റമാണ് ലൂമിയോ ഓറ 5 സ്പീക്കറിനുള്ളത്. ഇതിൽ കണക്റ്റിവിറ്റിക്കായി വിവിധ തരത്തിലുള്ള ഓപ്ഷനുകളുണ്ട്. HDMI ARC, PC കണക്ഷനുകൾക്കും പ്ലേബാക്കിനുമായി USB, ഒപ്റ്റിക്കൽ, കോക്‌സിയൽ, 3.5 mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.4 സപ്പോർട്ടുണ്ട്. HDMI ARC വഴി അനുയോജ്യമായ ടെലിവിഷനുകളുമായി സ്പീക്കറുകൾ അനായാസം ബന്ധിപ്പിക്കാം

USB, ബ്ലൂടൂത്ത് വഴി വയർലെസ് കണക്റ്റിവിറ്റിയും സാധിക്കും. ഇതിൽ മിനിയൻ OLED റിമോട്ടുമുണ്ട്. ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്ത് പ്രവർത്തിക്കാനും സെറ്റിങ്സിൽ ഇങ്ങനെ മാറ്റം വരുത്താനും സാധിക്കും.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :