ബിഗ് ഷോപ്പിങ് ഉത്സവ് സെയിലിൽ ഇതാ മറ്റൊരു കിടിലൻ ഓഫർ കൂടി. ഫ്ലാഗ്ഷിപ്പ് പെർഫോമൻസുള്ള സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Xiaomi 17 Ultra വിലക്കുറവിൽ വാങ്ങാം. അത്യാധുനിക Snapdragon 8 Elite പ്രോസസ്സറും പ്രൊഫഷണൽ നിലവാരമുള്ള ക്യാമറയുമുള്ള ഷവോമി 17 അൾട്രായ്ക്ക് 42000 രൂപയുടെ നേരിട്ടുള്ള കിഴിവ് നേടാം. 7000 രൂപയുടെ ആകർഷകമായ ബാങ്ക് ഓഫറും മികച്ച എക്സ്ചേഞ്ച് ഓഫറും ഷവോമി ഈ പ്രീമിയം ഹാൻഡ്സെറ്റിന് നൽകുന്നുണ്ട്. 200MP ടെലിഫോട്ടോ ക്യാമറയടക്കമുള്ള ഷവോമി സ്മാർട്ട് ഫോണാണിത്. ഫ്ലിപ്കാർട്ട് ആദായ വിൽപ്പനയിലൂടെ 6 മാസത്തേക്കുള്ള ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിലെ ഓഫറും വിശദമായി അറിയാം.
റീട്ടെയിൽ വില 1,39,999 രൂപയുള്ള ഷവോമി 17 ഫോണിന് 42000 രൂപയുടെ ഇൻസ്റ്റന്റ് ഇളവാണ് ഫ്ലിപ്കാർട്ട് തരുന്നത്. എന്നാൽ റെഡ്മി ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിജയ് സെയിൽസിലും ഫോൺ വിൽക്കുന്നത് 1,39,999 രൂപയ്ക്ക് തന്നെയാണ്.
അതേ സമയം ഫ്ലിപ്കാർട്ട് സെയിലിൽ ഫോണിന് വില 1,29,999 രൂപ മാത്രമാണ്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള നിങ്ങൾക്ക് വേണമെങ്കിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 7000 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ ഷവോമി അൾട്രാ ഫോൺ 1,22000 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം. കൂടുതൽ ലാഭിക്കുന്നതിനായി, നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാനും സാധിക്കും. 71650 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. 6 മാസത്തേക്കുള്ള 21161 രൂപയുടെ മികച്ച ഇഎംഐ ഓഫറിലൂടെ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാനാകും.
ഫോട്ടോഗ്രാഫിക്ക് മുൻഗണന നൽകുന്നവർക്ക് മികച്ച ക്യാമറ, മികച്ച ഡിസ്പ്ലേ, പ്രീമിയം ബിൽഡ് ക്വാളിറ്റി, ഫ്ലാഗ്ഷിപ്പ് ക്വാളിറ്റി പെർഫോമൻസും ഈ ഫോണിലുണ്ട്. ഷവോമിയുടെ ഈ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ പ്രത്യേകതകൾ നോക്കാം.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 3,500 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.9 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഫോണിന് കരുത്ത് നൽകാനായി 6,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ലൈക്ക ട്യൂൺ ചെയ്ത ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ലെൻസ്, 200MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ വൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 50MP ക്യാമറ കൊടുത്തിരിക്കുന്നു.