Flipkart ബിഗ് ഷോപ്പിങ് ഉത്സവത്തിൽ 7100 mAh ബാറ്ററിയുടെ Motorola 5G വൻ ഡിസ്‌കൗണ്ടിൽ!

വമ്പിച്ച വിലക്കുറവുമായി ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഉത്സവ് തകൃതിയായി മുന്നേറുന്നു! ഈ മഹാസെയിലിൽ Motorola Edge 70 Max ഇപ്പോൾ വിശ്വസിക്കാനാകാത്ത ഓഫറിൽ വാങ്ങാം. 35000 രൂപയുടെ നേരിട്ടുള്ള കിഴിവും 5600 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഫ്ലിപ്കാർട്ട് ബിഗ് ഷോപ്പിങ് ഉത്സവിൽ വളരെ മികച്ച എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറും മോട്ടറോള 5ജിയ്ക്ക് അനുവദിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ ആകർഷണം ഭീമൻ 7100mAh ബാറ്ററിയാണ്. അത്യാധുനിക ക്യാമറയും അതിവേഗ 5ജി കണക്റ്റിവിറ്റിയും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേർന്ന സ്മാർട്ട്ഫോണാണിത്. ഫോണിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്ന ഓഫറുകളും പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്നും വിശദമായി അറിയാം.

Motorola Edge 70 Max: ഓഫറുകൾ

89,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത മോട്ടറോള ഫോണാണിത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് പ്രീമിയം ഫോണാണിത്. ഇതിന് ഫ്ലിപ്കാർട്ടിൽ വില വെറും 54999 രൂപ മാത്രമാണ്.

Also Read: Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ

49399 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മോട്ടറോള ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് തരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ 5600 രൂപയുടെ ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡ് ഓഫറും ഫോണിന് ലഭ്യമാണ്. ഇതുകൂടി ഉപയോഗിച്ചാൽ 49000 രൂപ റേഞ്ചിൽ എക്സ്ചേഞ്ചില്ലാതെ തന്നെ ഫോൺ സ്വന്തമാക്കാം. സ്നാപ്ഡ്രാഗൺ പെർഫോമൻസും കരുത്തുറ്റ ബാറ്ററി ലൈഫും വേണമെന്നുള്ളവർക്ക് 4250 രൂപയുടെ 12 മാസത്തേക്കുള്ള ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

Moto Edge 70 Max: സവിശേഷതകൾ

8.39mm മാത്രം കനമുള്ള സ്റ്റൈലിഷ് സാംസങ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

ഡിസ്പ്ലേ: മോട്ടോറോള എഡ്ജ് 70 മാക്സിൽ 1.5K എക്‌സ്ട്രീം അമോലെഡ് പാനലാണുള്ളത്. ഇത് 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നതിനാൽ ഗെയിമിങ്ങിന് മികച്ച അനുഭവം നൽകുന്നു.

പ്രൊസസർ: ക്വാൽകോമിന്റെ ഏറ്റവും ശക്തമായ പ്രൊസസറുകളിലൊന്നായ 3nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് ഫോണിലുള്ളത്. വൺപ്ലസ് 15ആർ, ഐക്യൂ 15ആർ തുടങ്ങിയ ഫോണുകളിലുള്ള അതേ ചിപ്സെറ്റാണ് മോട്ടോറോള എഡ്ജ് 70 മാക്സിലും ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസാണ് ഫോണിൽ നൽകിയിരിക്കുന്നത്. മോട്ടോറോള എഡ്ജ് 70 മാക്സിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ ടെലിഫോട്ടോ ലെൻസ് ഇല്ല എന്നത് ഒരു പരിമിതിയുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ Sony LYT-710 സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്. 8 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയ്ക്ക് പുറമെ 32 മെഗാപിക്സൽ സെൽഫി സെൻസറും കൂടിയുണ്ട്.

ഫോണിൽ കരുത്തുറ്റ 7,100mAh ബാറ്ററിയാണുള്ളത്. ഇത് 90W വയേർഡ് ചാർജിങ്ങും 25W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. ഒന്നര ദിവസം മുതൽ രണ്ട് ദിവസം വരെയുള്ള ബാറ്ററി ലൈഫ് മോട്ടറോള എഡ്ജ് 70 മാക്സിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :