AI Generated Image
Samsung Galaxy S26+ സ്വന്തമാക്കാൻ ഇതാ സുവർണാവസരം! പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായതോടെ, ആമസോൺ ഇന്ത്യയിൽ സാംസങ് എസ്26 പ്ലസ് 5ജി വിലക്കുറവിൽ വാങ്ങാം. മികച്ച ക്യാമറ ഫീച്ചറുകളും, അത്യാധുനിക പ്രൊസസ്സറും, കരുത്തുറ്റ ബാറ്ററി ബാക്കപ്പുമുള്ള സാംസങ് ഗാലക്സി ഫോണാണിത്. ആകർഷകമായ ഫ്ലാറ്റ് ഡിസ്കൗണ്ടുകൾക്ക് പുറമെ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി അധിക ഇളവ് സ്വന്തമാക്കാം. കൂടാതെ സാംസങ്ങിന്റെ ഈ പ്രീമിയം ഫോണിന് മികച്ച എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
അൾട്രാ ഫാസ്റ്റ് പ്രകടനവും മികച്ച ഗെയിമിംഗും ഉറപ്പിക്കാൻ ഫോണിൽ അത്യാധുനിക എക്സിനോസ് 2600 ചിപ്സെറ്റുണ്ട്. ഫോട്ടോ എഡിറ്റിങ്ങിനും മറ്റും പ്രീമിയം എഐ ഫീച്ചറുകളും സാംസങ് എസ്26 പ്ലസ്സിൽ ലഭിക്കും. പരിമിതമായ സമയത്തേക്ക് മാത്രം ലഭ്യമാകുന്ന ആമസോണിന്റെ ഓഫറിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും മനസിലാക്കാം.
6.7-ഇഞ്ച് QHD+ ഇൻഫിനിറ്റി-O ഡൈനാമിക് AMOLED 2X സ്ക്രീനിലാണ് സാംസങ് എസ്25 പ്ലസ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് സംരക്ഷണം നൽകുന്നതിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.
Also Read: വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന
Xclipse 960 ജിപിയുവിനോടുകൂടിയ Exynos 2600 പ്രൊസസറാണ് ഫോണിലുള്ളത്. വൺ UI 8.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
സ്മാർട്ട് ഫോണിനെ പവർഫുള്ളാക്കുന്നതിനായി 4,900mAh ബാറ്ററിയുണ്ട്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 20W Qi2 വയർലെസ് ചാർജിങ്ങും വയർലെസ് പവർഷെയർ സപ്പോർട്ടും ഫോണിന് ലഭ്യമാണ്.
ഇതിൽ OIS സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയുണ്ട്. ഇതുകൂടാതെ മറ്റ് രണ്ട് ക്യാമറകൾ കൂടി ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഫോണിൽ 12MP അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും OIS സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. 8K വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്ന 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്സി എസ്26 പ്ലസ്സിലുണ്ട്.
139,999 രൂപ വിലയിലാണ് 12 ജിബി, 512 ജിബി സ്റ്റോറേജുള്ള സാംസങ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇക്കഴിഞ്ഞ സെപ്തംബറിൽ ഫോണിന്റെ വില 1,54,999 രൂപയിലേക്ക് ഉയർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫ്ലിപ്കാർട്ടിൽ ഫോണിന്റെ സ്റ്റോക്ക് കാലിയാണെങ്കിലും, ആമസോൺ ഇന്ത്യയിൽ സാംസങ് 5ജി 99,999 രൂപയ്ക്ക് വിൽക്കുന്നു. ഇതിന് കൂടുതൽ കിഴിവ് 1000 രൂപയുടെ ബാങ്ക് ഓഫറിലൂടെ സ്വന്തമാക്കാം. ഇതുകൂടി ചേർത്താൽ ഗാലക്സി എസ്25 പ്ലസ് 5ജി 98999 രൂപയ്ക്ക് ആമസോണിലൂടെ പർച്ചേസ് ചെയ്യാം.
ഇനിയും ലാഭം വേണമെങ്കിൽ സാംസങ് സ്മാർട്ട് ഫോൺ 37450 രൂപയുടെ എക്സ്ചേഞ്ച് ഓഫറിലും പർച്ചേസ് ചെയ്യാം. ഇതിന് പുറമെ 3516 രൂപയുടെ ഇഎംഐയിലും സ്വന്തമാക്കാം. 4776 രൂപയുടെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.