Samsung Galaxy S26 and Galaxy S26 Plus
സാംസങ് ആരാധകർക്ക് ഒരു സന്തോഷവാർത്ത! പ്രീമിയം ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുള്ള Samsung Galaxy S26 Plus കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണിലാണ് ഓഫർ. 512 ജിബി മോഡലിനാണ് ഇപ്പോൾ ഓഫർ ലഭിക്കുന്നത്. 1,69,999 രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്ക് ആമസോണിൽ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നു. 38% ഫ്ലാറ്റ് ഡിസ്‌കൗണ്ടിലാണ് സാംസങ് പ്ലസ് ഫോൺ ആമസോണിൽ ഇപ്പോൾ ലഭിക്കുന്നത്. ഇതിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓഫറുകളും അനുവദിച്ചിട്ടുണ്ട്. ഓഫറിന്റെ കൂടുതൽ വിശദാംശങ്ങളും ഫോണിന്റെ പ്രധാന സവിശേഷതകളും അറിയാം.
12 ജിബി, 512 ജിബി സ്റ്റോറേജുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 1,69,999 രൂപയാണ് വിപണി വിലയെങ്കിലും ആമസോണിൽ 60000 രൂപയുടെ നേരിട്ടുല്ള കിഴിവ് അനുവദിച്ചിരിക്കുന്നു. 1,04,999 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.
3149 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ എക്സ്ചേഞ്ച് ഓഫറാണ് ഹൈലൈറ്റ്. വെറും 33750 രൂപയ്ക്ക് സാംസങ് എസ്26 പ്ലസ് 5ജിയ്ക്ക് ലഭ്യമാണ്. 3,691 രൂപയുടെ മികച്ച ഇഎംഐ ഓഫറും ആമസോണിൽ നിന്ന് നേടാം.
Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?
6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X പാനലിലുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 3120 x 1440 റെസല്യൂഷൻ സപ്പോർട്ടുണ്ട്. സ്മൂത്ത് സ്ക്രോളിങ്ങിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഫോണിനുണ്ട്.
Samsung Exynos 2600 ചിപ്സെറ്റാണ് ഗാലക്സി എസ്26 പ്ലസ് 5ജിയിലുള്ളത്. മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ബ്രൗസിങ്ങിന് ഇത് ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് തരുന്നു. 50-മെഗാപിക്സൽ പ്രൈമറി സെൻസറും, 12-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ചേർന്ന ഫോട്ടോഗ്രാഫി യൂണിറ്റാണ് ഇതിലുള്ളത്.
വൈ-ഫൈ 5.4, ബ്ലൂടൂത്ത് 7 തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് സാംസങ് എസ്26 പ്ലസ് 5ജിയ്ക്കുണ്ട്. 4,900mAh ബാറ്ററിയുള്ള ഫോൺ 25W ചാർജിങ് പിന്തുണയ്ക്കുന്നു.