Vivo V70 5G battery
ZEISS ട്രിപ്പിൾ ക്യാമറയുള്ള Vivo V70 5G വൻ വിലക്കിഴിവിൽ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ സ്മാർട്ട് ഫോൺ ഓഫറിൽ വിൽക്കുന്നു. പ്രീമിയം ലുക്കും കരുത്തുറ്റ പ്രോസസറുമുള്ള മികച്ച 5ജി ഹാൻഡ്സെറ്റാണിത്. ഈ ഒക്ടോബർ മാസം വിവോ വി80 5ജി ലോഞ്ച് ചെയ്യുന്നു. ഇതിന് മുന്നോടിയായി പഴയ മോഡലിന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. ഫോണിന്റെ ക്ലിയറൻസ് സെയിലിന്റെ ഭാഗമായി 11000 രൂപയുടെ ഇളവും മികച്ച ഇഎംഐ ഓഫറും ലഭ്യമാണ്. വിവോ വി70 5ജിയുടെ പ്രത്യേകതകളും ഇപ്പോൾ ലഭിക്കുന്ന പരിമിതകാല ഓഫറും വിശദമായി അറിയാം.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണിനാണ് ഇപ്പോൾ വിലക്കിഴിവ് ലഭിക്കുന്നത്. 65,999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 18 ശതമാനം നേരിട്ടുള്ള കിഴിവിലൂടെ 54,299 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 42000 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നുണ്ട്. പോരാഞ്ഞിട്ട് നിങ്ങൾക്ക് വേണമെങ്കിൽ 1,415.55 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 1,909 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം. എല്ലാവർക്കും ഇഷ്ടപ്പെട്ട പാഷൻ റെഡ് കളറിലുള്ള വിവോ ഫോണിനാണ് ഓഫർ. പാഷൻ യെല്ലോ നിറത്തിലുള്ള വിവോ വി70 5ജിയ്ക്ക് ഇതിനേക്കാൾ മികച്ച വിലക്കിഴിവുണ്ട്. 53,488 രൂപയ്ക്ക് സ്മാർട്ട് ഫോൺ ആമസോണിൽ സ്വന്തമാക്കാം.
6.59 ഇഞ്ച് വലിപ്പമുള്ള ഫ്ലാറ്റ് OLED ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിന് 1,800 നിറ്റ്സ് പീക്ക് ഗ്ലോബൽ ബ്രൈറ്റ്‌നസും 5000 നിറ്റ്സ് പീക്ക് ലോക്കൽ ബ്രൈറ്റ്‌നസ്സുമുണ്ട്. സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz റിഫ്രഷ് റേറ്റ് ഫോൺ പിന്തുണയ്ക്കുന്നു.
6,500mAh ബാറ്ററിയാണ് വിവോ വി70 5ജിയിലുള്ളത്. ഇതിന് IP68, IP69 റേറ്റിംഗിന്റെ ഡ്യൂറബിലിറ്റിയുമുണ്ട്.
OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയിൽ സോണി LYT 700V സെൻസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുകൂടാതെ 50MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ-വൈഡ് ലെൻസും ഫോണിനുണ്ട്. 60fps-ൽ 4K വീഡിയോ റെക്കോർഡിങ് പിന്തുണയ്ക്കുന്നു.
ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പാണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0 തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും വിവോ വി70 5ജിയിലുണ്ട്.