നിർത്താതെ ഓടുന്ന 6500mAh വമ്പൻ ബാറ്ററിയുള്ള Motorola 5G; ആമസോണിൽ ഇപ്പോൾ വൻ വിലക്കുറവിൽ!

മികച്ചൊരു 5G ഫോൺ കീശ കീറാതെ സ്വന്തമാക്കാൻ ആമസോണിൽ സുവർണാവസരം! ഏറ്റവും പുതിയ പ്രീമിയം മോഡൽ Motorola Edge 70 Pro 5G വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഈ ഫോണിൽ 6500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇതിന് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭിക്കും. അൾട്രാ-സ്മൂത്ത് അനുഭവത്തിനായി 144Hz റീഫ്രഷ് റേറ്റും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കായി സോണിയുടെ പ്രീമിയം സെൻസറും ഈ മോട്ടറോള ഹാൻഡ്സെറ്റിലുള്ളത്. പരിമിതകാല ഓഫറിന്റെ വിലവിവരങ്ങളും ഫോണിന്റെ പൂർണമായ സവിശേഷതകളും മനസിലാക്കാം.

Motorola Edge 70 Pro Discount Amazon

8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണാണിത്. 69,999 രൂപയ്ക്കാണ് മോട്ടോ എഡ്ജ് 70 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 30000 രൂപയുടെ നേരിട്ടുള്ള കിഴിവ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. 256 ജിബി മോട്ടറോള എഡ്ജ് 70 പ്രോ 5ജി ഇപ്പോൾ 38,892 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് പുറമെ സ്മാർട്ട് ഫോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറിലും ഇഎംഐ ഓഫറിലും വാങ്ങിക്കാം. മോട്ടറോള എഡ്ജ് 70 പ്രോ 36000 രൂപയുടെ എക്സ്ചേഞ്ചിൽ പർച്ചേസ് ചെയ്യാം. ഫോണിന് 1,367 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇത് മോട്ടറോള ഫോണിനായുള്ള പരിമിതകാല ഓഫറാണ്.

Also Read: Budget Phones: 10000 രൂപയ്ക്ക് താഴെ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണുകൾ, വില കൂടും മുമ്പേ വാങ്ങാം!

മോട്ടറോള എഡ്ജ് 70 പ്രോ സവിശേഷതകൾ

വലിയ ബാറ്ററിയും വലിയ ഡിസ്പ്ലേയും മികച്ച പ്രൊസസറുമുള്ള ഫോണാണിത്. മോട്ടോ എഡ്ജ് 70 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

motorola edge 70 pro price

6.8 ഇഞ്ച് 1.5K എക്‌സ്ട്രീം അമോലെഡ് ഡിസ്പ്ലേയുള്ള ഫോണിന് 144Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ്ങും ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും മോട്ടറോള എഡ്ജ് 70 പ്രോ 5ജിയ്ക്കുണ്ട്. ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. 50MP LYTIA-710 പ്രൈമറി ക്യാമറയുള്ള ഫോണിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് സെൻസറുണ്ട്. മോട്ടറോള ഫോണിന് മുൻവശത്ത് 50MP ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്.

6500mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള ഫോണിന് 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. മോട്ടറോള എഡ്ജ് 70 പ്രോയിൽ 4nm ഡൈമൻസിറ്റി 8500 Extreme ചിപ്‌സെറ്റും കൊടുത്തിരിക്കുന്നു. ഇതിൽ താപനില നിയന്ത്രിക്കാൻ 4600 mm² വേപ്പർ ചേമ്പറും നൽകിയിട്ടുണ്ട്. മോട്ടോ എഡ്ജ് 70 പ്രോയിൽ ഹലോ യുഐ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണുള്ളത്. IP68, IP69 റേറ്റിംഗിങ്ങുള്ള മോട്ടറോള 5ജി നിർമിച്ചിരിക്കുന്നത് മെറ്റൽ ഫ്രെയിമിലാണ്. 5G പിന്തുണ, വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.4, എൻ‌എഫ്‌സി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും മോട്ടറോള എഡ്ജ് 70 പ്രോ 5ജിയിൽ ലഭിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :