ആമസോണിൽ സ്റ്റോക്കില്ല, ഫ്ലിപ്കാർട്ടിൽ Vivo 5G; 5400mAh ബാറ്ററിയും Zeiss ക്യാമറയും

പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫർ എത്തി. ആമസോണിൽ സ്റ്റോക്ക് ഔട്ടായ Vivo X100 Pro 5G ഫ്ലിപ്കാർട്ടിൽ മികച്ച കിഴിവ് ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറ ഫീച്ചറുകളും മികച്ച പെർഫോമൻസും ആഗ്രഹിക്കുന്നവർക്കുള്ള സ്മാർട്ട് ഫോണാണിത്. ലോകപ്രശസ്ത കമ്പനിയായ Zeiss ലെൻസാണ് ഈ വിവോ ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിന് ദീർഘനേരത്തെ ലൈഫ് നൽകാൻ ശേഷിയുള്ള 5400mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള വിവോ ഫോണാണിത്. വിവോ എക്സ്100 പ്രോയുടെ പരിമിതകാല ഓഫറിനെ കുറിച്ചും, ബാങ്ക് ഡിസ്‌കൗണ്ടുകളും, ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും വിശദമായി അറിയാം.

Vivo X100 Pro 5G Flipkart Price Offer

16 GB റാമും 512 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിനാണ് ഫ്ലിപ്കാർട്ടിൽ ഓഫർ അനുവദിച്ചിട്ടുള്ളത്. 96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ 5ജി ലോഞ്ച് ചെയ്തത്. 20000 രൂപയ്ക്ക് മുകളിൽ ഇതിന് നേരിട്ടുള്ള ഇളവ് ഫോണിന് ലഭ്യമാണ്. വിവോ 5ജി ഫോണിന് 59,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. അതേ സമയം ആമസോണിൽ ഇത് ലഭിക്കുന്നില്ല. ഫ്ലിപ്കാർട്ടിലെ ലിമിറ്റഡ് പിരീഡ് ഓഫറിലൂടെ 3000 രൂപയുടെ ബാങ്ക് കിഴിവും വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് വിവോ 5ജി 56999 രൂപയ്ക്ക് സ്വന്തമാക്കാം. 44250 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. കൂടാതെ ഈ പ്രീമിയം വിവോ ഫോണിന് 3 മാസത്തേക്കുള്ള ഇഎംഐ കിഴിവും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ വിവോ എക്സ്100 പ്രോ 5ജി 20535 രൂപയ്ക്ക് വാങ്ങിക്കാം.

ഫോട്ടോഗ്രഫി പ്രേമികൾക്കായി Zeiss ക്യാമറ

50 മെഗാപിക്സലിന്റെ Sony IMX989 സെൻസറാണ് വിവോ എക്സ്100 പ്രോയിലുള്ളത്. 50MP OmniVision OV64B ടെലിഫോട്ടോ സെൻസറും 50MP അൾട്രാ വൈഡ് ക്യാമറയും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. Samsung JN1 ലെൻസാണ് അൾട്രാ വൈഡ് ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നു. Zeiss ട്യൂൺ ചെയ്ത ക്യാമറയാണ് വിവോ എക്സ്200 പ്രോയിൽ നൽകിയിട്ടുള്ളത്. ഇതിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും കൊടുത്തിരിക്കുന്നു. 30fps ൽ 8K വീഡിയോ റെക്കോഡിങ്ങും ഫോൺ പിന്തുണയ്ക്കുന്നു.

Also Read: Budget Phones: 10000 രൂപയ്ക്ക് താഴെ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണുകൾ, വില കൂടും മുമ്പേ വാങ്ങാം!

Vivo X100 Pro 5G: മറ്റ് ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് LTPO കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വിവോ എക്സ്100 പ്രോ 5ജിയ്ക്കുള്ളത്. ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 9300 പ്രോസസർ നൽകിയിരിക്കുന്നു. 16GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു.

പവറിലേക്ക് വന്നാൽ 100W FlashCharge സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 5,400 mAh ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 14-നെ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14-ലാണ് വിവോ എക്സ്100 പ്രോ നിർമിച്ചിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :