airtel 84 days unlimited calling, എയർടെൽ (AI Generated Image)
Airtel സിമ്മുള്ളവർക്ക് 84 ദിവസത്തെ ദീർഘകാല വാലിഡിറ്റിയിൽ ലഭിക്കുന്ന ഏറ്റവും മികച്ചൊരു പ്രീമിയം പ്ലാൻ നോക്കിയാലോ! പ്രതിമാസ റീചാർജ് ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏകദേശം മൂന്ന് മാസത്തെ വാലിഡിറ്റി എയർടെൽ തരുന്നു. 1000 രൂപയ്ക്കും താഴെ വിലയാണ് ഈ പ്ലാനിന് വില. എയർടെൽ പ്ലാനിൽ ദിവസേന 2GB അതിവേഗ ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങും 5ജി ഡാറ്റയും അനുവദിച്ചിട്ടുണ്ട്. 5G നെറ്റ്‌വർക്ക് ലഭ്യമായ പ്രദേശങ്ങളിലുള്ള 5ജി ഡിവൈസുകളിൽ പരിധിയില്ലാത്ത 5ജി ഡാറ്റയും എയർടെൽ പാക്കേജിൽ ലഭിക്കും. ഡാറ്റയും വിനോദവും ഒരുപോലെ ആഗ്രഹിക്കുന്നവർക്കായി ഈ പ്ലാനിന്റെ മുഴുവൻ ആനുകൂല്യങ്ങളും വിശദമായി അറിയാം.
84 ദിവസത്തെ കാലാവധിയുള്ള ഈ എയർടെൽ റീചാർജ് പ്ലാനിന് 979 രൂപയാണ് വില. കോളിങ്ങും ഡാറ്റയും എസ്എംഎസ് സേവനങ്ങളും ഈ പ്രീ പെയ്ഡ് പാക്കേജിൽ അനുവദിച്ചിരിക്കുന്നു. 979 രൂപ പാക്കേജിൽ അൺലിമിറ്റഡ് കോളിംഗ് സേവനം ലഭ്യമാണ്. എയർടെൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും ലിമിറ്റില്ലാതെ ഫോൺ വിളിക്കാനാകും. സൗജന്യ നാഷണൽ റോമിംഗ് ആനുകൂല്യവും ഈ 84 ദിവസ പാക്കേജിൽ ലഭ്യമാണ്.
പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റയും 979 രൂപ പാക്കേജിൽ ലഭ്യമാണ്. ഇതിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ഉൾപ്പെടുന്നു. ഇതിനുപുറമെ, 5G സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭ്യമാണ്.
ഈ ദീർഘകാല പ്ലാനിൽ SonyLIV, Zee5 പോലുള്ള 18 OTT ആപ്പുകളിലേക്ക് ആക്സസ് നേടാം. പ്ലാനിന്റെ കാലാവധി തീരുന്നത് വരെ ഈ ഒടിടി സേവനവും സജീവമായിരിക്കും. ഇതിനായി Airtel Xstream Play ആപ്പ് ഇൻസ്റ്റൾ ചെയ്ത് എയർടെൽ നമ്പറിലൂടെ ലോഗിൻ ചെയ്ത് സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാം.979 രൂപ പാക്കേജിൽ 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും ആസ്വദിക്കാം.
84 ദിവസത്തേക്കാൾ കൂടുതൽ വാലിഡിറ്റിയുള്ള എയർടെലിന്റെ ഒരു വർഷ പ്ലാൻ നോക്കിയാലോ? 365 ദിവസത്തെ ഭാരതി എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനും ലാഭകരമായ ഒരു ഓപ്ഷനാണ്.
Also Read: കണ്ടാൽ ആരും വാങ്ങിപ്പോകും! ഹാരി പോട്ടർ ഹോഗ്വാർട്സ് സ്റ്റൈലിൽ Realme Buds T500 Pro
എയർടെല്ലിന്റെ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനിൽ 1849 രൂപ പാക്കേജും ഉപയോഗിക്കാം. ദീർഘകാലത്തേക്ക് വാലിഡിറ്റിയുള്ള റീചാർജ് പ്ലാനിന് 365 ദിവസത്തെ കാലാവധിയാണ് ലഭിക്കുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും സൗജന്യ നാഷണൽ റോമിംഗും ഈ പ്ലാനിൽ ആസ്വദിക്കാനാകും.
ഒരു വർഷത്തേക്ക് 3,600 സൗജന്യ എസ്എംഎസുകളും ഈ വാർഷിക പ്ലാനിൽ ആസ്വദിക്കാം. ഈ പ്ലാനിൽ ഡാറ്റാ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെങ്കിലും കോളുകൾക്കും എസ്എംഎസിനും റീചാർജ് നോക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഇത് ട്രായിയുടെ നിർദേശപ്രകാരം സ്വകാര്യ ടെലികോം അവതരിപ്പിച്ച വോയിസ് ഓൺലി പാക്കേജാണ്. ഇന്റർനെറ്റ് ആവശ്യമെങ്കിൽ ഇന്റർനെറ്റ് ബൂസ്റ്റർ പ്ലാനുകൾ പ്രത്യേകം വാങ്ങാവുന്നതാണ്.