mivi mobile phone, മിവി,
ഇന്ത്യൻ ഓഡിയോ വിപണിയിൽ ഡോൾബി സൗണ്ട് സിസ്റ്റങ്ങളിലൂടെയും ഇയർഫോണുകളിലൂടെയും സ്ഥാനം പിടിച്ച ബ്രാൻഡാണ് മിവി. ഈയടുത്ത് ഫിലിപ്സ്, ബോൾട്ട് ബ്രാൻഡുകൾ സ്മാർട്ട് ഫോൺ വിപണിയിലേക്ക് വന്നതിന് പിന്നാലെ മിവിയും സ്മാർട്ട്ഫോണിൽ ഒരു കൈനോക്കാൻ വരുന്നു. സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് Mivi One 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
മികച്ച പെർഫോമൻസ് ഉറപ്പുനൽകുന്ന Snapdragon പ്രോസസറും 6000mAh ഭീമൻ ബാറ്ററിയുമുള്ള ബജറ്റ് ഫോണാകുമിത്. സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് മിവി ഈ ബജറ്റ്ഫോൺ അവതരിപ്പിക്കുന്നത്. മിവി വൺ 5ജിയുടെ മുഴുവൻ സവിശേഷതകളും, പ്രതീക്ഷിക്കുന്ന വിലയും പ്രത്യേക സേവനങ്ങളും അറിയാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ 5G ചിപ്‌സെറ്റിലാണ് മിവി വൺ 5ജി അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ സ്മാർട്ട് ഫോൺ അവതരിപ്പിച്ചേക്കും. ബർഗണ്ടി, നീല, പച്ച നിറങ്ങളിലാകും ഫോൺ ലോഞ്ച് ചെയ്യുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഈ മിവി ഫോണിലുണ്ടാകും.
ഈ ഫോണിന് വട്ടത്തിലുള്ള അരികുകളും, ഡയഗണലായി ക്രമീകരിച്ചിരിക്കുന്ന രണ്ട് വലിയ വട്ടത്തിലുള്ള റിംഗുകളും ഒരു ഗുളികയുടെ ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും അടങ്ങിയ പിൻ ക്യാമറ മൊഡ്യൂളാകും കൊടുക്കുന്നത്.
Also Read: Amazon Great Indian Festival: ഫോണോ ലാപ്ടോപ്പോ ടിവിയോ വാങ്ങണോ? സെയിൽ അടുത്തെത്തി
ഇതിൽ 120Hz റിഫ്രഷ് റേറ്റുള്ള HD+ LCD ഡിസ്‌പ്ലേ കൊടുക്കുമെന്നാണ്റിപ്പോർട്ടുകൾ. ഡ്യുവൽ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറാകും ഫോണിലുണ്ടാകുക. ഇതിന് ഏകദേശം 6,000mAh ശേഷിയുള്ള ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിച്ചേക്കും. എന്നാൽ ഇക്കാര്യങ്ങൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഫോൺ വാങ്ങിയതിന് ശേഷമുള്ള സേവനങ്ങളാണ് മിവി വൺ 5ജിയുടെ ഹൈലൈറ്റ്. കമ്പനി പ്രത്യേക ഉപഭോക്തൃ സേവന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. Mivi Care+ എന്ന ആഫ്റ്റർ-സെയിൽസ് പ്രോഗ്രാം മിവി പ്രഖ്യാപിച്ചു. ഈ സേവന പാക്കേജിൽ ഒരു വർഷത്തെ സൗജന്യ സ്റ്റാൻഡേർഡ് വാറണ്ടി അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള 500-ലധികം അംഗീകൃത സർവീസ് സെന്ററുകൾ വഴി സേവനം ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വൺ 5ജി മോഡലിന് ഏഴ് ദിവസത്തെ റീപ്ലേസ്‌മെന്റ് പോളിസിയും കമ്പനി ഓഫർ ചെയ്യുന്നു.
ഇന്ത്യയിൽ മിവി വൺ 5ജി ഉച്ചയ്ക്ക് 12 മണിയ്ക്ക് ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും മിവി കെയർ പ്ലസ് സേവനവും ലഭിക്കുന്നതാണ്. സൗജന്യ ഡോർസ്റ്റെപ്പ് പിക്കപ്പ്, റിട്ടേൺ ഡെലിവറി സേവനങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതും 19,000-ത്തിലധികം പിൻ കോഡുകളിൽ മിവി കെയർ പ്ലസ് ലഭിക്കുന്നതാണ്. ഇന്ത്യയിലെ ബജറ്റ് വിപണിയിലേക്ക് 15000 രൂപ റേഞ്ചിലാകും സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ലോഞ്ച് ചെയ്തതിന് ശേഷം ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് മിവി 5ജി വിൽപ്പന നടത്തുക.