ആമസോണിൽ വിറ്റഴിഞ്ഞ boAt 5.2.4 CH ഡോൾബി അറ്റ്‌മോസ് Soundbar Flipkart ഡിസ്‌കൗണ്ടിൽ വാങ്ങാം

സിനിമ തിയേറ്ററുകളിലെ ത്രില്ലിങ് എക്സ്പീരിയൻസ് ഇനിമുതൽ വീട്ടിലിരുന്ന് ആസ്വദിക്കാം. വൻ ജനപ്രീതി നേടിയ boAt Aavante Bar Prime 6250DA ഡോൾബി അറ്റ്‌മോസ് soundbar ന് ആമസോണിൽ വിലക്കിഴിവ് ലഭ്യമാണ്. അത്യാധുനിക 5.2.4 ചാനൽ ഓഡിയോ സപ്പോർട്ട് ചെയ്യുന്ന സൗണ്ട് ബാറാണിത്. ആമസോണിൽ നേരത്തെ ഓഫർ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ സ്റ്റോക്ക് ഔട്ടാണ്. ഫ്ലിപ്കാർട്ടിൽ ബോട്ട് സൗണ്ട്ബാറിന് 68 ശതമാനം കിഴിവും മികച്ച ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. സാധാരണയായി വലിയ തുക വിലവരുന്ന ഡോൾബി അറ്റ്‌മോസ് സിസ്റ്റങ്ങളാണ് boAt ഇപ്പോൾ ബജറ്റ് വിലയിൽ വിൽക്കുന്നത്. 625W ഓഡിയോ ഔട്ട്പുട്ടും ഇതിനുണ്ട്. ഫ്ലിപ്കാർട്ടിലെ ഈ പരിമിതകാല ഓഫറും ബോട്ട് ഓഡിയോ സിസ്റ്റത്തിന്റെ പ്രത്യേകതകളും വിശദമായി അറിയാം.

boAt Aavante Bar Prime 6250DA Soundbar Flipkart Offer

ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള boAt Aavante Bar Prime 6250DA ഓഡിയോ സിസ്റ്റത്തിനാണ് കിഴിവ്. 74,990 രൂപയ്ക്കാണ് ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തതത്. 50000 രൂപയുടെ കിഴിവിൽ ബോട്ട് സൌണ്ട്ബാർ 23999 രൂപയ്ക്ക് വാങ്ങിക്കാം. ഫ്ലിപ്കാർട്ട് എസ്ബിഐ, ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 1200 രൂപയുടെ ഇളവും ലഭിക്കും. ഇങ്ങനെ ബോട്ട് ആവന്റെ ബാർ പ്രൈം 22000 രൂപയ്ക്ക് വാങ്ങിക്കാം. 12 മാസത്തേക്ക് 2000 രൂപയുടെ ഇഎംഐ ഓഫറും ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. ആമസോണിൽ ഓഫറിന് ശേഷം വളരെ വേഗം വിറ്റഴിഞ്ഞ ബോട്ട് ഹോം തിയേറ്റർ സിസ്റ്റമാണിത്. ഫ്ലിപ്കാർട്ടിലെ ഓഫറും പരമാവധി പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്.

Also Read: വിവോ ആരാധകർക്കായി അടുത്ത സ്റ്റാർ! ZEISS ക്യാമറയും 7200 mAh ബാറ്ററിയുമായി Vivo V80 ഉടനെത്തും

ബോട്ട് ആവന്റെ ബാർ പ്രൈം 6250DA സൗണ്ട് ബാർ ഫീച്ചറുകൾ

ബോട്ട് ആവന്റെ ബാർ 6250DA മോഡലിന് 625W ഓഡിയോ ഔട്ട്‌പുട്ട് നൽകുന്ന 5.2.4-ചാനൽ കോൺഫിഗറേഷനാണ് ഉള്ളത്. മികച്ച ഡീപ് ബാസ് നൽകുന്ന രണ്ട് 6.5-ഇഞ്ച് വയർഡ് സബ്‌വൂഫറുകളും, കേബിളുകളുടെ തടസ്സമില്ലാതെ സറൗണ്ട് സൗണ്ട് എക്സ്പീരിയൻസും ഇതിൽ ഉറപ്പാക്കാം. ഇതിനായി 5.8G ലിങ്ക് വഴി പ്രവർത്തിക്കുന്ന രണ്ട് വയർലെസ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും ബോട്ട് ഓഡിയോ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.

ലോ, മിഡ്, ഹൈ എന്നീ ഫ്രീക്വൻസി റേഞ്ചുകൾ ഇതിനുണ്ട്. സൗണ്ട്ബാറിലും സാറ്റലൈറ്റ് സ്പീക്കറുകളിലും 2.25 ഇഞ്ച്, 3 ഇഞ്ച് ഡ്രൈവറുകളുടെ യൂണിറ്റാണുള്ളത്. ബ്ലൂടൂത്ത് v5.3, HDMI (eARC), USB, AUX, ഒപ്റ്റിക്കൽ, കോ-ആക്സിയൽ പോർട്ടുകൾ എന്നിവയിലൂടെ കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കും. ഇതിൽ മൂവി, മ്യൂസിക്, ന്യൂസ്, സ്പോർട്സ് എന്നിങ്ങനെ നാല് EQ പ്രീസെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :