Vivo V60 specs, best 5G phone
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന വിവോ ഓഫർ എത്തിക്കഴിഞ്ഞു! തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Vivo V60 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം. മികച്ച ക്യാമറ പെർഫോമൻസും ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയും ഒത്തുചേർന്ന വിവോ 5ജി ഫോണാണിത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന ക്യാമറയായി ഈ ഫോണിനെ കണക്കാക്കാം.
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലാണ് ഓഫർ. മികച്ച ബാങ്ക് കിഴിവും, ആകർഷകമായ എക്സ്ചേഞ്ച് ഡീലും വിവോ വി60 ഫോണിന് ലഭ്യമാണ്. Zeiss ട്യൂൺ ചെയ്ത ക്യാമറയാണ് ഇതിലുള്ളത്. ഈ സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും അറിയാം.
Also Read: ആമസോണിൽ കിട്ടില്ല, Zeiss സപ്പോർട്ട് 50MP+ 50MP+ 50MP Vivo 5G 23000 രൂപ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ!
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ വി60 ഫോണിന് 41,999 രൂപയാണ് വിപണി വില. 6000 രൂപയുടെ കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. ഇത് ബാങ്ക് ഡിസ്കൗണ്ട് ചേർക്കാതെയുള്ള ഓഫറാണ്. ആമസോണിൽ അതേ സമയം 36999 രൂപയ്ക്കാണ് വിവോ 5ജി വിൽക്കുന്നത്.
വിവോ വി60 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 35,990 രൂപയാണ് വില. ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1800 രൂപയുടെ ബാങ്ക് ഓഫർ ലഭ്യമാണ്. ഇങ്ങനെ 34000 രൂപയ്ക്ക് പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങിക്കാം. 25600 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ വി60 ഹാൻഡ്സെറ്റിന് ലഭ്യമാണ്. നിങ്ങൾ അത്യാവശ്യം മികച്ച ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ, 25000 രൂപയ്ക്ക് വിവോ വി60 സ്വന്തമാക്കാം.
ഇഎംഐയിൽ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 1266 രൂപയുടെ 36 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭിക്കുന്നതാണ്.
Zeiss സപ്പോർട്ടുള്ള ഫോട്ടോഗ്രാഫിയിലൂടെ ജനപ്രിയമായ മോഡലാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ വിശദമായി അറിയാം.