7050 mAh ബാറ്ററി, സ്റ്റൈലിഷ് Vivo 5G ആമസോണിനേക്കാൾ വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ!

കരുത്തുറ്റ ബാറ്ററി ബാക്കപ്പും ആകർഷകമായ ഡിസൈനുമുള്ള വിവോ സ്മാർട്ട് ഫോൺ വിലക്കുറവിൽ വാങ്ങിക്കാം. വിവോയുടെ ജനപ്രിയ മോഡലായ Vivo S2 38000 രൂപ റേഞ്ചിൽ വാങ്ങിക്കാം. നേരിട്ടുള്ള ഡിസ്കൗണ്ടിനൊപ്പം ആകർഷകമായ ബാങ്ക് ഓഫറും ഇഎംഐ, എക്സ്ചേഞ്ച് ഡീലും വിവോ എസ്2 മോഡലിന് ലഭ്യമാണ്. ഇതിന് 4000 രൂപയുടെ ബാങ്ക് ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. 7050 mAh എന്ന ഭീമൻ ബാറ്ററിയും, സ്ലിമ്മും സ്റ്റൈലിഷുമായ ബോഡി ഡിസൈനുമുള്ള ഫോണാണിത്. മികച്ച ക്യാമറ ക്വാളിറ്റിയും സുഗമമായ പെർഫോമൻസും ലഭിക്കുന്ന വിവോ ഫോണാണിത്. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഫ്ലിപ്കാർട്ട് ഓഫർ വിലയും വിശദമായി അറിയാം.

Vivo S2: Offer

ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയുള്ള ഫോൺ നോക്കുന്നവർക്ക് വിവോ എസ്2 ആമസോണിനേക്കാൾ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം. 66,999 രൂപയ്ക്കാണ് വിവോ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ എസ്2 മോഡലിന് 42,999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില.

എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 4050 രൂപയുടെ കിഴിവ് ലഭ്യമാണ്. ഇതുകൂടി ചേർത്താൽ വിവോ സ്മാർട്ട് ഫോൺ 38000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ആമസോണിലും ഇതേ വിലയിൽ ലഭ്യമാണെങ്കിലും 4000 രൂപയ്ക്ക് പകരം 3000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. 29100 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 6667 രൂപയ്ക്ക് 6 മാസത്തേക്കുള്ള ഇഎംഐ ഓഫർ കൂടി ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്.

വിവോ എസ്2 സവിശേഷതകൾ

സ്ലിം ഡിസൈനിൽ ഭീമൻ ബാറ്ററിയാണ് വിവോ എസ്2 മോഡലിൽ നൽകിയിട്ടുള്ളത്. 4K വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നുവെന്നതും, ബൈപാസ് ചാർജിംഗ് ഫീച്ചറും വിവോ ഫോണിൽ ലഭിക്കും. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ടും ലഭിക്കും. ഇതിന് 3,000 നിറ്റ്സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്സുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇത് മികച്ചതാണ്.
  2. ക്യാമറ: 50MP സോണി പ്രൈമറി റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയുമാണ് വിവോ എസ്2 മോഡലിലുള്ളത്. ഈ ഫോണിലെ മുൻവശത്തെയും പിൻവശത്തെയും ക്യാമറ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഡ്യുവൽ വ്യൂ വീഡിയോ, AI ഇറേസ് 2.0, നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ്, സൂപ്പർമൂൺ, ടൈം-ലാപ്സ്, പ്രോ മോഡ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
  3. പ്രൊസസർ: 44W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന ഫോണാണിത്. എസ് സീരീസിലെ ഈ സ്റ്റൈലിഷ് ഹാൻഡ്സെറ്റിൽ 7,050mAh ബാറ്ററി കൊടുത്തിരിക്കുന്നു.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6 ഒഎസ്സാണ് വിവോ എസ്2 മോഡലിൽ നൽകിയിട്ടുള്ളത്.
  5. പ്രൊസസർ: 4nm പ്രോസസിൽ നിർമിച്ച മീഡിയാടെക് ഡൈമൻസിറ്റി 7360-Turbo പ്രോസസറിന്റെ പ്രീമിയം പെർഫോമൻസും വിവോ എസ്2 വിന് ലഭിക്കും.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68/IP69 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസും ഇതിനുണ്ട്. ഇതിന് വിവോ മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile