New Samsung Galaxy S25 സീരീസിലെ ആകാംക്ഷ AI ഫീച്ചറുകളാണല്ലോ! എന്തെല്ലാം പ്രതീക്ഷിക്കാം?
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിലാണ് സീരീസിലെ എല്ലാ ഫോണുകളും വരുന്നത്
സാംസങ്ങിന്റെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് Galaxy S25 Ultra ഉൾപ്പെടുന്ന ലോഞ്ച് ചടങ്ങാണിത്
39 രാജ്യങ്ങളിൽ ഗാലക്സി S25 സ്ലിം ഫോണും പുറത്തിറക്കിയേക്കും
Samsung Galaxy S25 സീരീസിനായുള്ള Unpacked 2025 ജനുവരി 22-ന് നടക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 11.30 മണിയ്ക്കായിരിക്കും ലോഞ്ച്. സാംസങ്ങിന്റെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് Galaxy S25 Ultra ഉൾപ്പെടുന്ന ലോഞ്ച് ചടങ്ങാണിത്. കൂടാതെ 39 രാജ്യങ്ങളിൽ ഗാലക്സി S25 സ്ലിം ഫോണും പുറത്തിറക്കിയേക്കും.
SurveySamsung Galaxy S25: ലോഞ്ച്
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിലാണ് സീരീസിലെ എല്ലാ ഫോണുകളും വരുന്നത്. ഇത് അതിവേഗത്തിലുള്ള പെർഫോമൻസ് തരുന്നവയായിരിക്കും. ഫോണിന്റെ ചില ചോർച്ചകളും അതുപോലെ എഐ ഫീച്ചറുകളും ചോർന്നിട്ടുണ്ട്.
Samsung Galaxy S25: AI ഫീച്ചറുകൾ

ഈ സീരീസിൽ നൂതന AI ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. സ്കെച്ചുകൾ, ടെക്‌സ്‌റ്റ്, വോയ്‌സ് കമാൻഡുകൾ എന്നിവയിൽ നിന്ന് വിഷ്വലുകൾ ക്രിയേറ്റ് ചെയ്യാനായി മൾട്ടിമോഡൽ സ്‌കെച്ച്-ടു-ഇമേജ് ഫീച്ചറുകളുണ്ടാകും. ഇതിനായിള്ള Galaxy AI ഫീച്ചറായിരിക്കും ഫോണിലുണ്ടാകുക.
കാലാവസ്ഥ, ആരോഗ്യം, വാർത്തകൾ, ഗാലറി ഹൈലൈറ്റുകൾ എന്നിവയ്ക്കുള്ള അപ്‌ഡേറ്റുകളും എഐ വഴി ലോക്ക് സ്ക്രീനിൽ കാണാം. ഇതിൽ സാംസങ് ജെമിനിയുമായി കൈകോർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Galaxy AI ഫ്രീ?
കഴിഞ്ഞ വർഷം, സാംസങ് ഗാലക്‌സി എഐ ഫീച്ചറുകളുള്ള ഗാലക്‌സി S24 സീരീസ് പുറത്തിറക്കി. ഇതിലെ എഐ സവിശേഷതകൾ തന്നെയാണ് വിപണി ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിച്ചതും. ഇനി വരാനിരിക്കുന്ന എസ്25 സീരീസിലും എഐ ഫീച്ചറുകളായിരിക്കും പ്രധാനം. എന്നാൽ ഇവ ഫ്രീയായിരിക്കുമോ എന്നതിലാണ് പലരുടെയും സംശയം.
2025 അവസാനം വരെ Galaxy S25 ഫോണുകളിൽ Galaxy AI സൗജന്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറ്റ് ഫീച്ചറുകൾ
ബുധനാഴ്ച ലോഞ്ച് ചെയ്യുന്ന സാംസങ് ഗാലക്സി എസ്25 ഫോണുകളിൽ നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പറയുന്നത് കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇപ്പോൾ സീരീസിന്റെ പെർഫോമൻസ്. ഗാലക്സി S24, S24 Plus എന്നിവയിൽ സാംസങ് Exynos 2400 ആണ് ഉപയോഗിച്ചത്.
Also Read: ആരാധകരേ ശാന്തരാകുവിൻ! നാളെ Samsung Galaxy S25 ലോഞ്ചിൽ Galaxy Slim ഫോണുമെത്തും, ഇന്ത്യയിലും…
എന്നാൽ Galaxy S25 സീരീസിലെ എല്ലാ ഫോണുകളിലും Snapdragon 8 Elite പ്രോസസറായിരിക്കും ഫീച്ചർ ചെയ്യുന്നത്. സ്പീഡ്-ബിൻഡ് ഫ്ലാഗ്ഷിപ്പ് ചിപ്പ് ഫ്ലാഗ്ഷിപ്പിൽ മാത്രമല്ല, എല്ലാ ഫോണുകളിലും പ്രതീക്ഷിക്കാമെന്ന് ചുരുക്കം.
എന്നാൽ പ്ലസ് മോഡലുകളുടെയും ബേസിക് മോഡലുകളുടെയും വലിപ്പത്തിൽ പ്രധാനമായി വ്യത്യാസം കൊണ്ടുവന്നേക്കും. ഇവയിലെ അൾട്രാ ഫോണിന് 8K വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile