Upcoming Mobile Phones: പുതുവർഷത്തിലെ പുതിയ മാസത്തിലെ താരങ്ങൾ, OnePlus Turbo 6 മുതൽ റെഡ്മി നോട്ട് 15 വരെ…

Upcoming Mobile Phones: പുതുവർഷത്തിലെ പുതിയ മാസത്തിലെ താരങ്ങൾ, OnePlus Turbo 6 മുതൽ റെഡ്മി നോട്ട് 15 വരെ…

January Upcoming Mobile Phones: 2026 ജനുവരി മാസം പുതുപുത്തൻ സ്മാർട്ട് ഫോണുകൾ ലോഞ്ചിന് ഒരുങ്ങുന്നു. OnePlus Turbo 6 മുതൽ റെഡ്മി നോട്ട് 15 വരെ ഈ മാസത്തെ ലോഞ്ച് ലിസ്റ്റിലുണ്ട്. ജനുവരി മാസം ബജറ്റ്, മിഡ്-റേഞ്ച് സെഗ്മെന്റ് ഫോണുകൾ പുറത്തിറക്കുന്നുണ്ട്. പുത്തൻ വർഷത്തിൽ പുതുപുത്തൻ ഫീച്ചറുകളുമായി വരുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് ഞങ്ങൾ പറഞ്ഞുതരാം.

Digit.in Survey
✅ Thank you for completing the survey!

Upcoming Mobile Phones 2026

7,000mAh ബാറ്ററിയുള്ള റിയൽമി ഹാൻഡ്സെറ്റും, 200MP ക്യാമറയുമുള്ള ഓപ്പോ ഫോണും ഈ മാസം വരുന്നുണ്ട്. 9,000mAh സിലിക്കൺ ബാറ്ററിയുമായി വൺപ്ലസ് ടർബോ 6 സ്മാർട്ട് ഫോണും ജനുവരിയിൽ വരാനിരിക്കുന്നു. 20000 രൂപയ്ക്ക് താഴെയും, 60000 രൂപ റേഞ്ചിലുള്ള മുൻനിര സ്മാർട്ട് ഫോണുമാണ് നിങ്ങളെ പുതിയ മാസത്തിൽ കാത്തിരിക്കുന്നത്. ഇവ ഏതൊക്കെ മോഡലാണെന്നും, സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഞങ്ങൾ പറഞ്ഞുതരാം.

ഓപ്പോ റെനോ 15 സീരീസ്

ഓപ്പോ റെനോ 15 സീരീസ് ഈ മാസം ഇന്ത്യയിലെത്തുമെന്നാണ് സൂചന. 2025 നവംബറിൽ ചൈനയിൽ പുറത്തിറങ്ങിയ ഫോണാണിത്. റെനോ 15 സീരീസ് ജനുവരി 8 ന് പുറത്തിറങ്ങിയേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

റെനോ 15, റെനോ 15 പ്രോ എന്നിവയ്ക്ക് പുറമെ ഓപ്പോ റെനോ 15 പ്രോ മിനിയും വരുന്നുണ്ടാകും. 6.32 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ കോംപാക്റ്റ് മോഡലിൽ പ്രതീക്ഷിക്കുന്നത്. 200MP പ്രൈമറി സെൻസർ, 50MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാകും ഇതിലുണ്ടാകുക.

സ്മാർട്ട് ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. ഇതിൽ കരുത്തനായ 6,200mAh ബാറ്ററിയും നൽകിയേക്കുമെന്നാണ് സൂചന. ഓപ്പോ റെനോ 15 പ്രോ ഇന്ത്യയിലെ വില 60,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Upcoming Mobile Phones: Realme 16 Pro+

റിയൽമി 16 പ്രോ+ ഫോൺ ജനുവരി ആറിന് ലോഞ്ച് ചെയ്യും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാകും ഫോണിന് കരുത്ത് പകരും. 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററി ഇതിലുണ്ടാകും.

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാകും റിയൽമി 16 പ്രോ പ്ലസ്സിൽ നൽകുന്നു. ഇതിൽ 200MP മെയിൻ സെൻസറും, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും, അൾട്രാ-വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുത്തും. ഫോണിന്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Realme 16 Pro plus 5G Price in India Leaked Ahead of Launch on January 6 mobile phones
Realme 16 Pro plus 5G Price in India Leaked Ahead of Launch on January 6

Redmi Note 15

ലിസ്റ്റിലെ അടുത്ത താരം റെഡ്മി നോട്ട് 15 ആയിരിക്കും. സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ആയിരിക്കും ഇതിൽ നൽകുന്നത്. 5,520 എംഎഎച്ച് ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കാം.

Also Read: 300W Dolby Soundbar 56 ശതമാനം ഡിസ്കൗണ്ടിൽ ലഭ്യം, ഈ കിടിലൻ ഓഫർ വിട്ടുകളയല്ലേ!

റെഡ്മി നോട്ട് 15 5ജിയിൽ 108MP പിൻ ക്യാമറ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വിലയിലേക്ക് വന്നാൽ 25,000 രൂപയിൽ താഴെ വരെ വന്നേക്കും. ജനുവരി 6 ന് റെഡ്മി നോട്ട് 15 ലോഞ്ച് ചെയ്യും.

വൺപ്ലസ് ടർബോ 6

ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജനുവരി 8 ന് ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു.

165Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ഈ ഹാൻഡ്സെറ്റിലുണ്ടാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 ആയിരിക്കും പ്രോസസർ. ഇതിൽ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് പ്രതീക്ഷിക്കാം. വൺപ്ലസ് ഫോണിൽ 9,000mAh സിലിക്കൺ-കാർബൺ ബാറ്ററി നൽകുമെന്നാണ് വിവരം.

ഈ മൊബൈൽ ഫോണിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും നൽകും. ചൈനയിൽ ഫോണിന്റെ വില CNY 2,500-ൽ താഴെയായിരിക്കും. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 32,100 രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പോകോ എം8

20000 രൂപയ്ക്ക് താഴെ ബജറ്റ് ഫോണുമായി പോകോയും ഈ മാസം സാന്നിധ്യമറിയിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാകും ഫോണിൽ നൽകുന്നത്.

പോകോ എം8 ഫോണിൽ 5,520mAh ബാറ്ററിയാണ് കൊടുക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് ഇതിൽ 50MP പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ ക്യാമറ നൽകും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo