റിയൽമി P4 പവർ ഹിറ്റടിച്ചു, 6300mAh ബാറ്ററിയിൽ Realme P4 Lite 4G ഉടൻ
ബജറ്റ് വിലയിൽ ഒരു ബാറ്ററി ഭീമൻ വരുന്നു! റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ Realme P4 Lite 4G ഫെബ്രുവരി 20-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 6300mAh ബാറ്ററിയുണ്ടായിട്ടും വെറും 7.94mm കനത്തിൽ സ്ലിം ഡിസൈനിലാണ് ഈ ഫോൺ എത്തുന്നത് എന്നതാണ് ഹൈലൈറ്റ്.
Surveyഇന്ത്യക്കാർക്ക് വേണ്ടി എൻട്രി ലെവൽ സെഗ്മെന്റിലേക്കാണ് 4ജി ഹാൻഡ്സെറ്റ് എത്തുന്നത്. മിലിട്ടറി ഗ്രേഡ് സുരക്ഷയും 90Hz ഐ കംഫർട്ട് ഡിസ്‌പ്ലേയും ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും വിശദമായി പരിശോധിക്കാം.
Realme P4 Lite 4G Launch
റിയൽമി പി4 പവർ, പി4 പ്രോ, പി4എക്സ് എന്നിവയ്ക്ക് ശേഷമാണ് സീരീസിലേക്ക് പി4 ലൈറ്റ് വരുന്നത്. എല്ലാം ഒത്തിണങ്ങിയ ഫോണെന്ന പേരിൽ റിയൽമി പി4 പവർ ജനശ്രദ്ധ നേടിയിരുന്നു. ഇതിനേക്കാൾ ബജറ്റ് മൊബൈൽ ഫോണാണ് ലൈറ്റ് മോഡലിൽ അവതരിപ്പിക്കുന്നത്.
റിയൽമി പി4 ലൈറ്റ് 4ജി ഈ സീരീസിലെ ഏറ്റവും താങ്ങാനാവുന്ന ഫോണായിരിക്കും. റിപ്പോർട്ടുകൾ പ്രകാരം 10,000 രൂപയിൽ താഴെ വിലയുള്ള ഫോണായിരിക്കും ഇത്. എങ്കിലും ഫെബ്രുവരി 20 ന് വരുന്ന സ്മാർട്ട്ഫോൺ 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നില്ല. ബീച്ച് ഗോൾഡ്, ഒബ്സിഡിയൻ ബ്ലാക്ക്, സീ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് പി4 ലൈറ്റ് അവതരിപ്പിക്കുക.

Realme P4 Lite 4G Camera
ക്യാമറയിലേക്ക് വന്നാൽ എൻട്രി ലെവൽ ഫോണിന് പിന്നിൽ 13MP AI ക്യാമറയുണ്ടാകും. സർക്കിൾ ടു സെർച്ച്, AI ഫോട്ടോ എൻഹാൻസ്‌മെന്റ്, നോയ്‌സ് റിഡക്ഷൻ കോൾ 2.0 തുടങ്ങിയ AI ഫീച്ചറുകൾ ഇതിൽ നൽകിയേക്കും.
Realme P4 Lite 4G Display
6.74 ഇഞ്ച് ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള റിയൽമി ഫോണായിരിക്കും ഇത്. 180Hz ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ട് പാനലാകും ഫോണിൽ കൊടുക്കുന്നത്.
റിയൽമി സ്മാർട്ട് ടച്ച് ഫീച്ചർ ഫോണിൽ നൽകിയേക്കും. നനഞ്ഞതോ എണ്ണമയമുള്ളതോ കൈ കൊണ്ടും സ്‌ക്രീൻ കൃത്യമായി ഉപയോഗിക്കാൻ കഴിയും. എപ്പോഴും ഓൺ ഡിസ്‌പ്ലേ സപ്പോർട്ടും റിയൽമി പി4 ലൈറ്റിൽ ലഭിക്കും.
More From Digit: Jio വരിക്കാരെ 300 രൂപയിൽ താഴെ 42GB ഡാറ്റയും ഒരു മാസത്തെ വാലിഡിറ്റിയും; ഈ പ്ലാൻ അറിയാതെ പോകരുത്
റിയൽമി പി4 ലൈറ്റ് 4ജി ബാറ്ററി
റിയൽമി പി4 ലൈറ്റ് 4ജിയുടെ ബാറ്ററിയാണ് ഹൈലൈറ്റ്. 6,300mAh പവറുള്ള ഫോണിന് രണ്ട് ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നാണ് സൂചന. ഇത് 15W ഫാസ്റ്റ് ചാർജിംഗും USB ടൈപ്പ്-സി വഴി 6W റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
മറ്റ് പ്രധാന സവിശേഷതകൾ
റിയൽമി പി4 ലൈറ്റ് 4ജിയിൽ യൂണിസോക്ക് ടി7250 ഒക്ടാ-കോർ ചിപ്‌സെറ്റ് ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ആയിരിക്കും ഇതിലെ സോഫ്റ്റ് വെയർ.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile