കിടിലൻ സവിശേഷതകളുമായി U-007 സ്മാർട്ട് ഫോണുകൾ
ജെയിംസ് ബോണ്ട് 007
സ്മാർട്ട് ഫോൺ രംഗത്ത് ചുവടുറപ്പിക്കാൻ ഇതാ ജെയിംസ് ബോണ്ടും .U-007 എന്ന് പെരിട്ടിക്കുന്ന സ്മാർട്ട് ഫോൺ കമ്പനി ചൈനയിൽ നിന്നുള്ളതാണ് .മികച്ച സവിശേഷതകൾ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ചൈന വിപണിയിൽ മാത്രമ്മെ ഇത് എത്തിയത് .ഈ സ്മാർട്ട് ഫോണിന്റെ ചൈനയിലെ വില 59 ഡോളർ ആണ് .ഇനി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുവാണെങ്കിൽ 5 ഇഞ്ച് Hd ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1280 x 720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് ഉള്ളത് . MediaTek MT6580 Quad-core പ്രോസസ്സർ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് .
Survey
ഇനി ഇതിന്റെ ഓ എസ് നെ കുറിച്ച് പറഞ്ഞാൽ Android 6.0 Marshmallow ൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാംമ്മും , 8 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇതിനുണ്ട് .32 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർധിപ്പിക്കാം .ഇനി ഇതിന്റെ ക്യാമറയിലേക്ക് കടക്കാം .8 മെഗാ പിക്സൽ പിൻ ക്യാമറയും , 5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .2200 mAh ബാറ്ററി ലൈഫും ഇതിനുണ്ട് .എതായാലും കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ ചൈന മൊബൈൽ നമ്മുടെ കേരളത്തിൽ പറക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം .