5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Sony Xperia L2 വിപണിയിൽ

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ  Sony Xperia L2  വിപണിയിൽ
HIGHLIGHTS

ഈ വിലയ്ക്ക് ഇത് മുതലാകുമോ ?

 

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ  Sony Xperia L2  ഇന്ത്യൻ വിപണിയിൽ എത്തി .ആവറേജ് സവിശേഷതകളോടെ പുറത്തിറങ്ങിയ ഈ മോഡലിനു ഇന്ത്യൻ വിപണിയിൽ Rs 19,990 രൂപയാണ് വിലവരുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 720 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

MediaTek MT6737T  പ്രൊസസർ കൂടാതെ Android 7.1.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .256GB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3300mAhന്റെ ബാറ്ററി ലൈഫും Sony Xperia L2 കാഴ്ചവെക്കുന്നുണ്ട് .

Wi-Fi, GPS, VoLTE, Bluetooth 4.2, NFC കൂടാതെ  USB എന്നിവ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളാണ് .19990 രൂപയാണ് ഇതിന്റെ വില .എന്നാൽ നിലവിൽ ഡ്യൂവൽ ക്യാമറയിൽ ,4 മുതൽ 6 ജിബിവരെ റാംമ്മിൽ,5000mAh ബാറ്ററി ലൈഫിൽ സ്മാർട്ട് ഫോണുകൾ   ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ സമയത് Sony Xperia L2 വിപണിയിൽ എത്രമാത്രം വിജയംകൈവരിക്കും എന്നത് ഒരു ചോദ്യചിഹ്നമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo