Amazing Offer: Snapdragon 778G ചിപ്പുള്ള Triple ക്യാമറ Oppo ഫോൺ ഏറ്റവും ലാഭത്തിൽ!

Amazing Offer: Snapdragon 778G ചിപ്പുള്ള Triple ക്യാമറ Oppo ഫോൺ ഏറ്റവും ലാഭത്തിൽ!
HIGHLIGHTS

Oppo Reno 10 Pro 5G വിലക്കിഴിവിൽ വാങ്ങാം

ഫോട്ടോഗ്രാഫി പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച മിഡ്-റേഞ്ച് പ്രീമിയം ഫോണാണിത്

Triple റിയർ ക്യാമറയാണ് ഈ ഓപ്പോ റെനോ 10 പ്രോയിലുള്ളത്

ജനപ്രിയ സ്മാർട്ഫോണായ Oppo Reno 10 Pro 5G വിലക്കുറവിൽ. 50MP OIS ക്യാമറയുള്ള ഓപ്പോ ഫോണിന് ഇപ്പോൾ ഓഫർ ലഭിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച മിഡ്-റേഞ്ച് പ്രീമിയം ഫോണാണിത്. Triple റിയർ ക്യാമറയാണ് ഈ ഓപ്പോ റെനോ 10 പ്രോയിലുള്ളത്.

Oppo Reno 10 Pro 5G സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ഈ ഓപ്പോ ഫോണിലുള്ളത്. ഇതിന് FHD + റെസല്യൂഷനുള്ള ഡിസ്പ്ലേയുണ്ട്. HDR10+ ടെക്നോളജി ഓപ്പോ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 50 എംപി മെയിൻ ക്യാമറ OIS ഫീച്ചറുള്ളതാണ്. Sony IMX890 സെൻസറാണ് ഈ പ്രൈമറി ക്യാമറയിൽ നൽകിയിരിക്കുന്നത്.

Oppo Reno 10 Pro 5G
Oppo Reno 10 Pro 5G

32MP ടെലിഫോട്ടോ ലെൻസും 8MP അൾട്രാ വൈഡ് ആംഗിൾ യൂണിറ്റും ഇതിലുണ്ട്. ഇതിന് പുറമെ ഫോണിൽ 32MPയുടെ സെൽഫി ക്യാമറ കൂടി നൽകിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റ് ആണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 4,600mAh ബാറ്ററി യൂണിറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1-ൽ ഓപ്പോ പ്രവർത്തിക്കുന്നു. അൻഡർ- ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും ലഭ്യമായിരിക്കും.

Oppo Reno 10 Pro 5G വിലക്കിഴിവിൽ

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഇപ്പോൾ ഓഫറുള്ളത്. 37,999 രൂപയ്ക്കാണ് ഓപ്പോ റെനോ 10 പ്രോ ഫ്ലിപ്കാർട്ടിലും മറ്റും വിൽക്കുന്നത്. 29,590 രൂപയ്ക്ക് ആമസോണിൽ വിറ്റഴിക്കുന്നു. ഫോണിന്റെ യഥാർഥ വിപണി വില 44,999 രൂപയാണ്. ഇതിൽ നിന്ന് ഏകദേശം പകുതി വിലയ്ക്ക് വിൽക്കുന്നുവെന്ന് പറയാം.

39,999 രൂപയ്ക്കും 37,999 രൂപയ്ക്കുമാണ് പിന്നീട് പലതവണ ഫോൺ വിറ്റഴിച്ചത്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ഓപ്പോ ഫോണിന്റെ വില കുറച്ചു.

Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ

ഗ്ലോസി പർപ്പിൾ നിറത്തിലുള്ള ഓപ്പോ റെനോ 10 പ്രോയ്ക്കാണ് വിലക്കിഴിവ്. ആമസോൺ ഫോണിനായി ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. HDFC, വൺകാർഡ് ക്രെഡിറ്റ് കാർഡുകളിലൂടെ വേറെയും വിലക്കിഴിവ് നേടാം. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യം. നിങ്ങൾ മാറ്റി വാങ്ങുന്ന പഴയ ഫോണിന്റെ മോഡലനുസരിച്ച് ഓഫർ വില മാറുന്നു. ഓപ്പോ Reno 10 Pro 5G വാങ്ങാനുള്ള, ആമസോൺ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo