BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ

BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ
HIGHLIGHTS

BSNL വരിക്കാർക്കായി 599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ മാറ്റം

പ്ലാനിൽ അനുവദിച്ചിരിക്കുന്ന ഡാറ്റയും സ്പീഡും ബിഎസ്എൻഎൽ നവീകരിച്ചു

599 രൂപയുടെ പ്ലാൻ ബജറ്റ് റീചാർജുകാർക്ക് മികച്ച ഓപ്ഷനാണ്

കൊട്ടും ആരവവുമില്ലാതെ BSNL വരിക്കാർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു. 599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനാണ് സർക്കാർ കമ്പനി നവീകരിച്ചത്. പ്ലാനിൽ അനുവദിച്ചിരിക്കുന്ന ഡാറ്റയും സ്പീഡും ബിഎസ്എൻഎൽ നവീകരിച്ചു.

കേരളത്തിൽ Bharat Sanchar Nigam Limited മികച്ച വരിക്കാരുണ്ട്. BSNL Broadband സർവ്വീസിനും കേരളത്തിൽ സ്വീകാര്യത കൂടുതലാണ്. ഇപ്പോഴിതാ 599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിലാണ് അപ്ഡേറ്റ് വന്നിട്ടുള്ളത്.

BSNL 599 രൂപ പ്ലാൻ
BSNL 599 രൂപ പ്ലാൻ

BSNL 599 രൂപ പ്ലാൻ

599 രൂപയുടെ പ്ലാൻ ബജറ്റ് റീചാർജുകാർക്ക് മികച്ച ഓപ്ഷനാണ്. മാന്യമായ ആനുകൂല്യങ്ങൾ ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ നിന്ന് ലഭിക്കും. 599 രൂപയുടെ ഫൈബർ ബേസിക് പ്ലസ് പ്ലാനിൽ എന്താണ് മാറ്റമെന്നോ?

BSNL ഫൈബർ ബേസിക് പ്ലസ് പ്ലാൻ

599 രൂപയുടെ ഫൈബർ ബേസിക് പ്ലസ് പ്ലാൻ ആരംഭിച്ചത് 2020 മുതലാണ്. അന്ന് 60 Mbps ഡൗൺലോഡ് അപ്‌ലോഡ് വേഗതയാണ് ഈ പ്ലാനിൽ അനുവദിച്ചത്. ഇതിൽ 3.3TB പ്രതിമാസ ഡാറ്റയും ലഭിച്ചിരുന്നു. FUP ഉപഭോഗത്തിന് ശേഷം, ഇന്റർനെറ്റ് വേഗത 2 Mbps ആയി കുറയും.

ഇപ്പോഴിതാ പ്ലാനിലെ ഡാറ്റ സ്പീഡും മറ്റും മാറ്റിയിട്ടുണ്ട്. 599 രൂപ ബ്രോഡ്ബാൻഡ് പ്ലാനിൽ 100 ​​Mbps വേഗത വരുന്നു. 4TB പ്രതിമാസ ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട്. FUP ഡാറ്റ ഉപഭോഗത്തിന് ശേഷം, വേഗത 4 Mbps ആയി കുറയുന്നു. മാത്രമല്ല ഡാറ്റ ഉപയോഗിച്ച് തീർന്നിട്ടുള്ള ഇന്റർനെറ്റ് വേഗതയിലും അപ്ഡേറ്റ് വരുത്തിയിട്ടുണ്ട്. നിങ്ങൾ ശ്രദ്ധിക്കേണ്ടത് ബിഎസ്എൻഎൽ ഫൈബർ ബേസിക് പ്ലസ് പ്ലാനിലാണ് ഈ മാറ്റം വന്നിട്ടുള്ളത് എന്നതാണ്. 599 രൂപയ്ക്ക് മറ്റൊരു ബ്രോഡ്ബാൻഡ് പ്ലാൻ കൂടി ബിഎസ്എൻഎല്ലിനുണ്ട്. അതിലെ ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

ഫൈബർ ബേസിക് OTT പ്ലാൻ

BSNL ഫൈബർ ബേസിക് OTT പ്ലാനിന്റെ വിലയും 599 രൂപ തന്നെയാണ്. ഈ പ്ലാനിൽ പേര് സൂചിപ്പിക്കുന്ന പോലെ ഒടിടി ആക്സസും ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്ഫോമാണ് ബിഎസ്എൻഎൽ ഫ്രീയായി നൽകുന്നത്. Disney+ Hotstar Super-ന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

READ MORE: Latest OTT Release: Prithviraj കരിയർ ബെസ്റ്റ് ചിത്രം Aadujeevitham ഈ മാസം ഒടിടിയിൽ!

75 Mbps വേഗതയാണ് ഈ പ്ലാനിന് വേഗത. 4TB FUP ഡാറ്റയും ഈ ബിഎസ്എൻഎൽ പ്ലാനിൽ നിന്ന് ലഭിക്കുന്നു. ഈ രണ്ട് ബ്രോഡ്ബാൻഡ് പ്ലാനുകളിലും ലാൻഡ്‌ലൈൻ ഉപകരണം പ്രത്യേകം വാങ്ങണം. ഇതിൽ സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ലഭിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo