WOW! 4000 രൂപയുടെ Adobe സബ്‌സ്ക്രിപ്ഷൻ, ചില്ലിക്കാശില്ലാതെ Airtel ആളുകൾക്ക് ഫ്രീ!

WOW! 4000 രൂപയുടെ Adobe സബ്‌സ്ക്രിപ്ഷൻ, ചില്ലിക്കാശില്ലാതെ Airtel ആളുകൾക്ക് ഫ്രീ!

Bharti Airtel വരിക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത ഇതാ. എഐ സപ്പോർട്ട് ക്രിയേറ്റിങ് ടൂളായ Adobe Express ഒരു വർഷത്തേക്കുള്ള സബ്സ്ക്രിപ്ഷൻ ഇനി ഫ്രീയായി ആസ്വദിക്കാം. ഭാരതി എയർടെലും അഡോബും തങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് അറിയിപ്പ് നൽകി.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിലുടനീളമുള്ള 360 ദശലക്ഷം ഉപഭോക്താക്കൾക്കാണ് ഈ പങ്കാളിത്തത്തിലൂടെ പ്രയോജനം ലഭിക്കുന്നു. നിങ്ങൾക്ക് വീഡിയോ, ഷോർട്ട് ഉണ്ടാക്കുന്നതിനും മാർക്കറ്റിംഗ് മെറ്റീരിയലുകൾക്കുമെല്ലാം അഡോബ് എക്സ്പ്രെസ് ഉപയോഗപ്പെടും. അതും അഡോബ് എക്സ്പ്രെസ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് ഒരു വർഷം മുഴുവൻ സൗജന്യമായി ലഭിക്കുന്നത്.

Bharti Airtel- Adobe Express

4,000 രൂപ വിലയുള്ള അഡോബ് എക്സ്പ്രസ് പ്രീമിയം ഒരു വർഷത്തേക്ക് സൗജന്യമായി ലഭ്യമാണ്. ഇത് എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ആക്സസ് ചെയ്യാം. ഡിസൈനിങ്ങും ഗ്രാഫിക്സ്, എഡിറ്റിങ്ങും ഇഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച ചോയിസാണ്. എയർടെലിന്റെ മൊബൈൽ, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കൾക്കെല്ലാം ഒരുപോലെ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമാകും.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളിൽ അഡോബ് എക്സ്പ്രസ് ലഭ്യമാണ്. റെഡിമെയ്ഡ് ടെംപ്ലേറ്റുകളും AI- പവർഡ് ടൂളുകളും സംയോജിപ്പിക്കുന്ന ടൂളാണിത്. അതുപോലെ വേഗത്തിലും എളുപ്പത്തിലും സൃഷ്ടിക്കാവുന്ന, ഒരു ആപ്പാണ് അഡോബ് എക്സ്പ്രെസ് പ്രീമിയം.

നമ്മുടെ ആഘോഷങ്ങളും വിവാഹം, പ്രാദേശിക ബിസിനസുകൾ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഡിസൈനുകൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രൊഫഷണൽ ടെംപ്ലേറ്റുകളിലേക്കുള്ള ആക്‌സസ് ഇതിലുണ്ട്. അതുപോലെ ഇൻസ്റ്റന്റായി ബാക്ക് ഗ്രൌണ്ട് നീക്കം ചെയ്യുന്നതിനും, AI- അധിഷ്ഠിത ഇമേജ് ജനറേഷനും അഡോബ് പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: Samsung Galaxy S25 5G Bumper Deal: ഫ്ലിപ്കാർട്ടിൽ 75000 രൂപയെങ്കിൽ ആമസോണിൽ 66000 മാത്രം!

വൺ-ടാപ്പ് വീഡിയോ എഡിറ്റിംഗ്, ഓട്ടോ ക്യാപ്ഷൻ, ഇൻസ്റ്റന്റ് സൈസ് മാറ്റുന്നതിനും ഇതിൽ ഫീച്ചറുണ്ട്. പ്രീമിയം Adobe സ്റ്റോക്ക് അസറ്റുകൾ, 30,000-ത്തിലധികം ഫോണ്ടുകൾ, 100GB ക്ലൗഡ് സ്റ്റോറേജ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

airtel

അഡോബ് എക്സ്പ്രെസ് പ്രസ്താവന

ഇന്ത്യയിലെ കൂടുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഉപകരണങ്ങളും പ്ലാറ്റ്‌ഫോമുകളും ലഭ്യമാക്കുന്നതിനായാണ് അഡോബ് എയർടെലുമായി സഹകരിക്കുന്നത്. എയർടെലുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ അഡോബ് എക്സ്പ്രസ്സിന്റെ ജിഎം ഗോവിന്ദ് ബാലകൃഷ്ണൻ ടൈംസ് നൗ ടെക്കിനോട് സംസാരിച്ചു.

എയർടെല്ലുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ ഊർജ്ജസ്വലമായ ക്രിയേറ്റേഴ്സിന് സാമ്പത്തികമായി വളർച്ച പരിപോഷിപ്പിക്കാനും, കരിയർ വളർത്താനും ഇത് സഹായിക്കും. ബിസിനസുകൾ വിപുലീകരിക്കാനും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അഡോബ് സഹായിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കായി ഒപ്റ്റിമൈസ് ചെയ്‌ത കണ്ടന്റ് വേഗത്തിൽ നിർമ്മിക്കുന്നതിന് ഇത് സഹായിക്കും. ഇതിനായി AI- പവർഡ് വീഡിയോ, ഡിസൈൻ ടൂളുകൾ അഡോബിലൂടെ ഉപയോഗിക്കാം.

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ആശയവിനിമയ കഴിവുകൾ ശക്തിപ്പെടുത്തുന്ന അവതരണത്തിനും അഡോബ് എക്സ്പ്രസ് സഹായമാകും. കൂടാതെ പോർട്ട്‌ഫോളിയോകൾ, അക്കാദമിക് പ്രോജക്ടുകൾ എന്നിവയ്ക്കും അനുയോജ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo