ഫോൾഡബിൾ മാർക്കറ്റിൽ No 1 സാംസങ്ങിന്റെ സിംഹാസനം ഇളക്കാൻ സാക്ഷാൽ iPhone Fold
iPhone Fold: സ്മാർട്ട്ഫോൺ ലോകത്തെ വിപ്ലവകരമായ മാറ്റമായിരുന്നു ഫോൾഡബിൾ ഫോണുകൾ. ഇതിൽ വിപണി പിടിച്ചതാകട്ടെ സാംസങ് ഇലക്ട്രോണിക്സിന്റെ ഫോൾഡ് ഫോണുകളുമാണ്. എതിരാളികളില്ലാത്ത രാജാവായി വാഴുന്ന സാംസങ്ങിന് കടുത്ത വെല്ലുവിളിയുമായി അഗ്രഗണ്യരായ Apple തന്നെ അവതരിക്കുകയാണ്. ആപ്പിളിന്റെ തനതായ ഡിസൈൻ മികവും കരുത്തുറ്റ പ്രോസസറും സ്പെഷ്യൽ സംവിധാനങ്ങളുമായാണ് foldbale iphone വരുന്നത്. ഈ വർഷത്തെ ലോഞ്ച് തീയതിയെ കുറിച്ചുള്ള സൂചനകളും പ്രചരിക്കുന്നു.
Surveyസാംസങ്ങിന്റെ ആധിപത്യം തകർക്കാൻ എന്തൊക്കെയാണ് ടിം കുക്കും കൂട്ടരും ഐഫോൺ ഫോൾഡ് ഫോണിൽ പാകം ചെയ്തുവച്ചിരിക്കുന്നത്. ആപ്പിൾ ഒരുക്കുന്ന ആ രഹസ്യ ഫീച്ചറുകളും ഡിസൈനും വിശേഷങ്ങളും വിശദമായി അറിയാം.
iPhone Fold Design Leaks
സാംസങ്ങിന്റെ ഗാലക്‌സി Z ഫോൾഡിന് സമാനമാണ് ആപ്പിളിന്റെ മടക്കാവുന്ന ഐഫോൺ. എന്നാലും ഗാലക്‌സി ഇസഡ് ഫ്ലിപ്പിന്റെ ക്ലാംഷെൽ ഡിസൈന് പകരം ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡിംഗ് ഐഫോണിൽ അവതരിപ്പിച്ചേക്കും. ഒരു കോംപാക്റ്റ് ഫോം ഫാക്ടറിലാകും സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. ഐഫോൺ ഫോൾഡിൽ ഒരു ലിക്വിഡ് മെറ്റൽ ഹിഞ്ച് നൽകിയേക്കും.

iPhone Fold Specs Leaks
- ഡിസ്പ്ലേ: 7.8 ഇഞ്ച്, കൃത്യമായി 7.76 ഇഞ്ച് വലിപ്പമായിരിക്കും ഐഫോൺ ഫോൾഡിലുണ്ടാകുന്നത്. ഇതിൽ ക്രീസ്-ലെസ് OLED ഇന്റേണൽ സ്‌ക്രീനും 5.5 ഇഞ്ച് ബാക്ക് പാനലും ഫോൾഡബിൾ ഐഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് സ്‌ക്രീനുകളിലും ഫേസ് ഐഡി ഇല്ലാത്ത പഞ്ച്‌ഹോൾ സെൽഫി ഷൂട്ടറുകളാകും ആപ്പിൾ കൊടുക്കുന്നത്. ഇത് ഉപകരണത്തിന്റെ കനം നിയന്ത്രിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫോണിന്റെ പവർ ബട്ടണിൽ നിങ്ങൾക്ക് ടച്ച് ഐഡിയും നൽകിയേക്കും.
2. പ്രോസസർ: ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത A20 പ്രോ ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തുക. ഇനി ലോഞ്ച് ചെയ്യാനുള്ള ഐഫോൺ 18 പ്രോ മോഡലുകളിലും ഈ ചിപ്പ് തന്നെയാകും ഉപയോഗിക്കാൻ സാധ്യത.
3. ക്യാമറ: രണ്ട് സെൽഫി ക്യാമറകൾക്ക് പുറമേ, ഐഫോൺ ഫോൾഡിൽ പിന്നിൽ രണ്ട് ക്യാമറകൾ നൽകുമെന്നാണ് സൂചന.
4. ബാറ്ററി: ഐഫോൺ ഫോൾഡിൽ 5,500mAh ബാറ്ററി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയിലൊന്നാണ് ഇതെന്ന് പറയാം.
Foldable iPhone Launch
2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോ മോഡലുകൾക്കൊപ്പമായിരിക്കും ഐഫോൺ ഫോൾഡും പുറത്തിറക്കുന്നത്. എന്നാൽ കമ്പനി ഔദ്യോഗികമായി ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല.
ട്രോളുകളിൽ പറയുന്ന പോലെ വില 3 ലക്ഷമാകുമോ?
സാംസങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ 1,74,999 രൂപയിലാണ് അവതരിപ്പിച്ചത്. ഐഫോണായതിനാൽ തന്നെ ഫോൾഡ് സ്മാർട്ട് ഫോണിന് ഇരട്ടി വില വന്നേക്കുമെന്നാണ് പലരും ചോദിക്കുന്നത്. യുഎസിൽ ഏകദേശം $2,400 വിലയാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ മൂല്യത്തിൽ കണക്കാക്കുമ്പോൾ ഏകദേശം 2,15,000 രൂപയാകുമെന്നും സൂചനയുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile