OnePlus 11R Price Cut: സമ്മർ സെയിൽ തീർന്നു, എന്നാൽ OnePlus Premium ഫോണിന് ധമാക്ക Offer

OnePlus 11R Price Cut: സമ്മർ സെയിൽ തീർന്നു, എന്നാൽ OnePlus Premium ഫോണിന് ധമാക്ക Offer
HIGHLIGHTS

വിലക്കിഴിവിൽ OnePlus 11R സ്വന്തമാക്കാൻ സുവർണാവസരം

30,000 രൂപയ്ക്കും താഴെ ഫോൺ വാങ്ങാനായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്

Snapdragon 8+ Gen 1 ചിപ്‌സെറ്റുള്ള OnePlus Premium ഫോണാണിത്

വിലക്കിഴിവിൽ OnePlus 11R സ്വന്തമാക്കാൻ സുവർണാവസരം. Amazon സമ്മർ സെയിൽ അവസാനിച്ചെങ്കിലും പുതിയൊരു ഓഫർ വന്നിരിക്കുകയാണ്. Snapdragon 8+ Gen 1 ചിപ്‌സെറ്റുള്ള OnePlus Premium ഫോണാണിത്.

OnePlus 11R വിലക്കിഴിവിൽ

30,000 രൂപയ്ക്കും താഴെ ഫോൺ വാങ്ങാനായാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. Super VOOC ചാർജിങ്ങും പവർഫുൾ ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. 8GB റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. 35,000 രൂപയ്ക്കാണ് ഫോൺ വിറ്റുകൊണ്ടിരുന്നത്. എന്നാൽ ഈ വേരിയന്റിന് ആമസോൺ ഗംഭീര ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Oneplus 11R Price cut
OnePlus 11 5G ഡിസ്കൌണ്ട് ഓഫർ

ഇപ്പോൾ 29,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. ഇതിന് പുറമെ 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കുന്നു. HDFC ബാങ്ക് കാർഡ് വഴിയുള്ള പേയ്മെന്റിനാണ് ഓഫർ. ഇങ്ങനെ 27,999 രൂപയ്ക്ക് വൺപ്ലസ് 11ആർ സ്വന്തമാക്കാം. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതാണ്. ഓഫറിൽ വാങ്ങാൻ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

OnePlus 11R സ്പെസിഫിക്കേഷൻ

FHD+ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് വൺപ്ലസ് 11ആർ. ഫോണിന്റെ സ്ക്രീനിന് 6.74-ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് AMOLED പാനലുണ്ട്. ഇതിന് 1,240 x 2,772 റെസല്യൂഷനാണ് വരുന്നത്. ഫോണിന്റെ റീഫ്രെഷ് റേറ്റ് 120Hz ആണ്. ഇതിന് 1,450 nits പീക്ക് ബ്രൈറ്റ്നെസ്സും വരും. ഔട്ട്ഡോർ ഉപയോഗത്തിന് ഈ ഡിസ്പ്ലേ ബ്രൈറ്റ്നെസ് അനുയോജ്യമായിരിക്കും. വൺപ്ലസ് 11-ന്റെ അതേ ഡിസൈനാണ് വൺപ്ലസ് 11ആറിനും നൽകിയിട്ടുള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 1, Gen+1 ആണ് പ്രോസസർ. ഇത് ലാഗ്-ഫ്രീ പെർഫോമൻസ് ഉറപ്പാക്കുന്നു. ഫോണിന്റെ പിൻ ക്യാമറ സിസ്റ്റത്തിൽ OIS സപ്പോർട്ടുള്ള മെയിൻ ക്യാമറ വരുന്നു. Sony IMX890 ലെൻസുള്ള 50 മെഗാപിക്സലാണ് ഈ ക്യാമറ. 8MP അൾട്രാ വൈഡ് ക്യാമറയും മറ്റൊരു മാക്രോ ലെൻസും നൽകിയിട്ടുണ്ട്. വൺപ്ലസ് 11ആറിൽ EIS സപ്പോർട്ടുളള 16MP ഫ്രെണ്ട് ക്യാമറയും വരുന്നു.

READ MORE: Vivo Y18 Series: ഏറ്റവും പുതിയ എൻട്രി-ലെവൽ Powerful Vivo ഫോൺ, 8000 രൂപയ്ക്ക് താഴെ വാങ്ങാം

OxygenOS അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 13-ൽ ഫോൺ പ്രവർത്തിക്കുന്നു. 5,000mAh ബാറ്ററിയാണ് വൺപ്ലസിന്റെ ഈ സ്മാർട്ഫോണിലുള്ളത്. ഇത് 100W സൂപ്പർവൂക്ക് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. USB ടൈപ്പ് സി വഴിയുള്ള ചാർജിങ്ങാണ് ഫോണിലുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo