Smartron t.phone വിപണിയിൽ എത്തി, ആമസോൺ വഴി ,വില ?

Smartron t.phone വിപണിയിൽ എത്തി, ആമസോൺ വഴി ,വില ?
HIGHLIGHTS

വലിയ വിലകൊടുക്കേണ്ടിവരും

Smartron t-phone വിപണിയിൽ എത്തി .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 24,999 രൂപയാണ് .വിലക്കൂടുതൽ ആണെങ്കിലും അതിനു അനുസരിച്ചുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം . 5.5 ഇഞ്ച് ഫുൾ HD AMOLED ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ പിക്സൽ റെസലൂഷൻ 401ppi ആണ് .

കോർണിങ് ഗൊറില്ല ഗ്ലാസ് 3 ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം തരുന്നു .Qualcomm Snapdragon 810 SoCലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4 ജിബിയുടെ മികച്ച റാം ,64 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,4 മെഗാപിക്സലിന്റെ അൾട്രാ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നു .24999 രൂപയ്ക്ക് വാങ്ങിക്കണോ വെണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കേണ്ട ഒരു സ്മാർട്ട് ഫോൺ ആണ് Smartron t-phone .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo