Vivo X Fold 3 Pro Sale: ഏറ്റവും Slim Fold Phone ഇന്ന് വിൽപ്പനയ്ക്ക്, 15000 രൂപ ബാങ്ക് ഓഫറോടെ…

HIGHLIGHTS

Vivo Fold Phone ഇന്ന് ആദ്യ സെയിൽ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൾഡെബിൾ ഫോണാണെന്ന പ്രത്യേകതയുമുണ്ട്

Vivo X Fold 3 Pro-യുടെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യം

Vivo X Fold 3 Pro Sale: ഏറ്റവും Slim Fold Phone ഇന്ന് വിൽപ്പനയ്ക്ക്, 15000 രൂപ ബാങ്ക് ഓഫറോടെ…

Vivo X Fold 3 Pro വിൽപ്പന ആരംഭിച്ചു. വിവോയുടെ ആദ്യത്തെ മടക്ക് ഫോണാണിത്. ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ ഫോൾഡെബിൾ ഫോണാണെന്ന പ്രത്യേകതയുമുണ്ട്. ടോപ്-നോച്ച് ഹാർഡ് വെയർ, കിടിലൻ ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. വിവോ X ഫോൾഡ് 3യ്ക്ക് സ്ലീക്ക് ഡിസൈനാണ് നൽകിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vivo X Fold 3 Pro പ്രത്യേകത

വിവോ X ഫോൾഡ് 3 പ്രോ ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭ്യമാണ്. സാംസങ് ഗാലക്സി Z Fold 5 എന്ന മുൻനിര ഫോണിന് ഇവൻ എതിരാളിയായിരിക്കും. അതുപോലെ വൺപ്ലസ് ഓപ്പണിനും പകരമായി തെരഞ്ഞെടുക്കാവുന്ന ഫോണാണിത്. ക്യാമറയിലും ഡിസ്‌പ്ലേയിലും കൂടുതൽ ശ്രദ്ധ നൽകിയാണ് ഫോൺ പുറത്തിറക്കിയത്.

Vivo X Fold 3 Pro

Vivo X Fold 3 Pro സ്പെസിഫിക്കേഷൻ

8.03 ഇഞ്ച് 2K E7 AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 4,500നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ഫോണിനുണ്ട്. ഡോൾബി വിഷൻ, HDR10 എന്നിവയെയും ഫോൺ പിന്തുണയ്ക്കുന്നു. ഫോണിൽ 6.53 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയുമുണ്ട്. ഈ കവർ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഈ രണ്ട് സ്‌ക്രീനുകൾക്കും അൾട്രാ-തിൻ ഗ്ലാസ് (UTG) നൽകിയിരിക്കുന്നു.

ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഇത് 16GB റാമും 1TB വരെ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഇതുകൂടാതെ, വിവോയുടെ കസ്റ്റം വി3 ഇമേജിംഗ് ചിപ്പും ഫോണിലുണ്ട്.

Vivo X Fold 3 Pro വിൽപ്പന
Vivo X Fold 3 Pro വിൽപ്പന

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് വിവോ ഫോൾഡ് ഫോണിൽ നൽകിയിട്ടുള്ളത്. 50MP-യാണ് ഫോണിന്റെ മെയിൻ ക്യാമറ. 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 64MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയാണ് മൂന്നാമത്തേത്. ഫോണിൽ സെൽഫി, വീഡിയോ കോളുകൾക്കായി 32MP ഫ്രെണ്ട് ക്യാമറയുമുണ്ട്.

5G കണക്റ്റിവിറ്റിയാണ് ഈ ഫോൾഡ് ഫോണിലുള്ളത്. Wi-Fi 7, ബ്ലൂടൂത്ത് 5.4 എന്നിവയെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. NFC, GPS, NavIC, OTG ഫീച്ചറുകളുമുണ്ട്. USB Type-C പോർട്ട് വഴിയുള്ള ചാർജിങ് സാധ്യമാണ്. IPX8 റേറ്റിങ്ങുള്ള സ്മാർട്ഫോണാണിത്. ഇത് പൊടിയും ജലവും പ്രതിരോധിക്കാൻ മികച്ചതാണ്. 3D അൾട്രാസോണിക് ഡ്യുവൽ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷനും ഫോണിലുണ്ട്.

100W വയർഡ് ചാർങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 50W വയർലെസ് ചാർജിങ്ങിനെയും വിവോ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5,700mAh ബാറ്ററിയാണ് ഫോണിനെ പവർഫുള്ളാക്കുന്നു.

വിൽപ്പനയും ഓഫറുകളും

വിവോ X Fold 3 Pro-യുടെ 16GB+512GB സ്റ്റോറേജ് വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. ഇതിന് 1,59,999 രൂപയാണ് വില വരുന്നത്. സെലസ്റ്റിയൽ ബ്ലാക്ക് നിറത്തിൽ മാത്രമാണ് ഫോണിപ്പോൾ ലഭ്യം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളതും.

Read More: Limited Days Sale: 8000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Realme 5G ഫോൺ, 500 രൂപ കൂപ്പൺ കിഴിവും!

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ 2 ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോൺ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ കാർഡ് ഉടമകൾക്ക് എക്സ്ട്രാ ഓഫറുകൾ സ്വന്തമാക്കാം. 15,000 രൂപയുടെ ബാങ്ക് കിഴിവാണ് ഇങ്ങനെ നേടാവുന്നത്. കൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. പർച്ചേസിനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo