Limited Days Sale: 8000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Realme 5G ഫോൺ, 500 രൂപ കൂപ്പൺ കിഴിവും!
realme NARZO N63 സെയിൽ തുടങ്ങി
8000 രൂപ റേഞ്ചിൽ മികച്ച പ്രോസസറും ബാറ്ററിയുമുള്ള ഫോൺ വാങ്ങാം
45W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്
ഏറ്റവും അടുത്തായി ഇന്ത്യൻ വിപണിയിലെത്തിയ ഫോണാണ് realme NARZO N63. 9000 രൂപയ്ക്കും താഴെ വില വരുന്ന Realme 5G സ്മാർട്ഫോണാണിത്. ഇതിൽ 5000mAh ബാറ്ററിയും 50MP പ്രൈമറി ക്യാമറയുമാണുള്ളത്. 45W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
Surveyrealme NARZO N63
അടുത്തിടെ ഒട്ടനവധി സ്മാർട്ഫോണുകൾ റിയൽമി ബ്രാൻഡിൽ നിന്ന് എത്തിയിട്ടുണ്ട്. ഇവയിൽ മിക്കവയും ബജറ്റ് ലിസ്റ്റിലുള്ള ഫോണുകളാണ്. ഈയിടെ എത്തിയ റിയൽമി നാർസോ N63 സെയിൽ ആരംഭിച്ചിരിക്കുന്നു. 8000 രൂപ റേഞ്ചിൽ മികച്ച പ്രോസസറും ബാറ്ററിയുമുള്ള ഫോൺ വാങ്ങാം. ഫോൺ എവിടെ നിന്നും വാങ്ങാമെന്നും, സ്പെഷ്യൽ ഓഫറുകളും മനസിലാക്കാം. അതിന് മുമ്പ് റിയൽമി നാർസോ N63-യുടെ സ്പെസിഫിക്കേഷൻ പരിചയപ്പെടാം.

realme NARZO N63 സ്പെസിഫിക്കേഷൻ
6.74-ഇഞ്ച് LCD ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 720p റെസലൂഷനാണ് വരുന്നത്. 90Hz റീഫ്രെഷ് റേറ്റും, 560 nits പീക്ക് ബ്രൈറ്റ്നെസ്സും ഈ സ്മാർട്ഫോണിനുണ്ട്. ഫോണിനെ പവർഫുൾ ആക്കുന്നത് 5,000mAh ബാറ്ററിയാണ്. യുഎസ്ബി ടൈപ്പ് സി വഴി 45W SuperVOOC ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.
50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. f/1.8 അപ്പേർച്ചറാണ് ഈ ക്യാമറ യൂണിറ്റിലുള്ളത്. ഇതുകൂടാതെ AI സപ്പോർട്ടുള്ള സെക്കൻഡറി ക്യാമറയും ഫോണിലുണ്ട്. 8MP ആണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.
Realme UI 4 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു. ഒരു ആൻഡ്രോയിഡ് അപ്ഡേറ്റും 2 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഫോണിലുണ്ടാകും. എഐ നോയിസ് റിഡക്ഷൻ കോൾ ഉൾപ്പെടെയുള്ള ഫീച്ചർ ഇതിലുണ്ട്.
Read More: Price Cut: 25000 രൂപ വില വെട്ടിക്കുറച്ച് Triple ക്യാമറയുള്ള Oppo Flip Phone വിൽപ്പനയ്ക്ക്!
ഫോണിലെ എടുത്തു പറയേണ്ട ഫീച്ചറാണ് റെയിൻവാട്ടർ ടച്ച്. കൂടാതെ എയർ ജെസ്റ്റർ കാണിച്ച് ഇത് നിയന്ത്രിക്കാനാകും. മിനി ക്യാപ്‌സ്യൂൾ 2.0 പോലുള്ള എഐ ഫീച്ചറും ഈ ബജറ്റ് ഫോണിലുണ്ട്. IP54 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഇത് മികച്ചതാണ്.
ലെതർ ബ്ലൂ, ട്വിലൈറ്റ് പർപ്പിൾ എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. 4GB+64GB, 4GB+128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഇവ രണ്ടിന്റെയും വില 9000 രൂപയ്ക്കും താഴെയാണ്.
വില എത്ര? സ്പെഷ്യൽ ഓഫറും
റിയൽമി നാർസോ N63 ഇപ്പോൾ ആമസോൺ വഴി വിറ്റഴിക്കുന്നു. 4GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന് 8499 രൂപയാണ് വില. ഇത് 500 രൂപ കൂപ്പൺ ഡിസ്ക്കൗണ്ട് നൽകിയാണ് വിൽക്കുന്നത്. ഇങ്ങനെ 7999 രൂപയ്ക്ക് റിയൽമി നാർസോ ഫോൺ വാങ്ങാം. 4GB+128GB വേരിയന്റിന് 8999 രൂപയാകും. ഇതും കൂപ്പൺ ഡിസ്കൗണ്ടിന് ശേഷം 8499 രൂപയ്ക്ക് വാങ്ങാം.
ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിച്ചിരിക്കുന്നു. ഇത്രയും വില കുറച്ച് ജൂൺ 14 വരെയായിരിക്കും ഫോൺ ലഭ്യമാകുക. വിൽപ്പന വിവരങ്ങൾക്കും ഓഫറിനും ആമസോൺ സൈറ്റ് സന്ദർശിക്കുക. 4GB+64GB ഫോണിനുള്ള ആമസോൺ ലിങ്ക്. 4GB+128GB റിയൽമി ഫോണിനുള്ള ഒഫിഷ്യൽ ലിങ്ക്. realme.com വഴിയും വിൽപ്പനയുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile