അത്യുഗ്രൻ ക്യാമറ! Realme 11 Pro 5G സീരീസുമായി ഷാരൂഖ് ഖാൻ
ഫോണിന്റെ ക്യാമറ തന്നെയാണ് മുഖ്യ ആകർഷക ഘടകം
200MPയാണ് റിയൽമി 11 പ്രോ ഫോണുകളുടെ മെയിൻ ക്യാമറ
വൻ ഹൈപ്പോടെയാണ് Realme 11 Pro 5G സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവന്നിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല. സാക്ഷാൽ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനാണ് സ്മാർട്ഫോണിന് ഇന്ത്യയിൽ പ്രൊമോഷൻ നൽകുന്നത് എന്നത് തന്നെ. ഷാരൂഖ് ഖാൻ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റ് ദിവസങ്ങൾക്കകം റിയൽമി തങ്ങലുടെ പുതിയ 5G ഹാൻഡ്സെറ്റുകളും അവതരിപ്പിച്ചിരിക്കുകയാണ്.
Survey#ShahRukhKhan’s latest #Realme ad! ✨❤️@iamsrk @realmeIndia #realme11ProSeries5G#SRK pic.twitter.com/eOZcYcDNE4
— Shah Rukh Khan Universe Fan Club (@SRKUniverse) June 8, 2023
Realme 11 Pro, Realme 11 Pro+ എന്നീ രണ്ട് ഫോണുകളാണ് സീരീസിലുള്ളത്. 200MPയുള്ളതിനാൽ ഫോണിന്റെ ക്യാമറ തന്നെയാണ് മുഖ്യ ആകർഷക ഘടകം. സെൽഫി ക്യാമറയും 32 MPയുടേതായതിനാൽ മികച്ച ക്യാമറ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന Android phone ആരാധകർക്ക് ഇത് കിടിലൻ ഓപ്ഷനാണ്. ഇതിന് പുറമെ, റിയൽമി 11 പ്രോ 5G ഫോണിൽ 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും 2MP മാക്രോ സെൻസറും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറങ്ങിയിരുന്നെങ്കിലും, റിയൽമി 11 പ്രോ സീരീസുകളുടെ ആഗോള വിൽപ്പനയുടെ ആരംഭം ഇന്ത്യയിൽ നിന്നാണ്. ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ്, ഒയാസിസ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിട്ടുള്ളത്. എന്നാൽ വിവിധ സ്റ്റോറേജുകളിൽ ഫോൺ വാങ്ങാം. Realme 11 Pro+ ഫോൺ 8GB RAM+256GB, 12GB RAM+ 256GB സ്റ്റോറേജുകളിൽ ലഭ്യമാണ്. Realme 11 Pro ആകട്ട 8GB + 128GB സ്റ്റോറേജിലാണ് വരുന്നത്.
ഫോണിന്റെ ക്യാമറ മാത്രമല്ല, ഡിസ്പ്ലേയിലും ബാറ്ററിയിലുമെല്ലാം റിയൽമി 11 പ്രോ സീരീസ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഡിസ്പ്ലേ
Realme 11 Pro+: ഈ സീരീസിലെ മുൻനിര മോഡലാണ് പ്രോ പസ്. ഫോണിന് 6.7-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയും 120Hz റീഫ്രെഷ് റേറ്റും 1080 x 2412 പിക്സൽ റെസലൂഷനും വരുന്നു.
Realme 11 Pro: റിയൽമി 11 Pro+ ന് സമാനമായി 6.7-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് ഇതിലുമുള്ളത്. 120Hz ആണ് റീഫ്രെഷ് റേറ്റ്. 1080 x 2412 പിക്സൽ റെസലൂഷനും ഫോണിൽ വരുന്നു.
പ്രോസസ്സർ
മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് ആണ് രണ്ട് ഫോണിലുകളിലും ഉൾപ്പെടുത്തിയിട്ടുള്ളത്.
ചാർജിങ്ങും ബാറ്ററിയും
Realme 11 Pro+: റിയൽമി 11 പ്രോ പ്സസ് 5000mAh ബാറ്ററിയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇത് 100W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Realme 11 Pro: Realme 11 Pro ഫോണിനും 5000mAh ബാറ്ററിയാണുള്ളത്. ഇത് 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
ഇപ്പോൾ ഇറങ്ങിയ ഫോൺ എവിടെ നിന്നും വാങ്ങാം?
സ്റ്റോക്ക് തീരുന്നതിന് മുന്നേ ഫോൺ സ്വന്തമാക്കാനുള്ള അവസരം പാഴാക്കരുത്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള റിയൽമി സ്റ്റോറിൽ നിന്നോ ജൂൺ മധ്യത്തോടെ നിങ്ങൾക്ക് ഫോൺ വാങ്ങാം. മികച്ച ഓഫറുകൾ കൂടി നോക്കുകയാണെങ്കിൽ Flipkartൽ നിന്നും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
23,999 രൂപ മുതൽ റിയൽമി 11 പ്രോ വാങ്ങാം. Realme 11 Pro 5G ഫോണുകളുടെ
- 8GB + 128GB ഫോണുകൾ: 23,999 രൂപയ്ക്കും
- 8GB + 256GB ഫോണുകൾ: 24,999 രൂപയ്ക്കും
- 12GB + 256GB ഫോണുകൾ: 27,999 രൂപയ്ക്കും വാങ്ങാം.
എന്നാൽ Flipkartലും റിയൽമി സ്റ്റോറുകളിലും ജൂൺ 16ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുക. Realme 11 Pro+ 5G ഫോണുകളുടെ വില 27,999 രൂപ മുതലാണ്. ഇതിൽ
- 8GB + 256GB ഫോണുകൾ: 27,999 രൂപയ്ക്കും
- 12GB + 256GB ഫോണുകൾ: 29,999 രൂപയ്ക്കും പർച്ചേസ് ചെയ്യാം.
ജൂൺ 15ന് ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി സ്റ്റോറുകളിലും ഫ്ലിപ്പ്കാർട്ടിലും വിൽപ്പന തുടങ്ങും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
