റിപ്പബ്ലിക് ഡേ സെയിലിന് മുന്നേ Samsung Galaxy S24 Ultra സ്പെഷ്യൽ ഡിസ്കൗണ്ടിൽ!
200MP ക്വാഡ് ക്യാമറയുള്ള Samsung Galaxy S24 Ultra വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ഗാലക്‌സി എസ് 26 സീരീസ് ലോഞ്ചിന് മുന്നോടിയായി സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിന് വില കുറച്ചു. അതും ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നതിന് മുന്നേ ഓഫർ അനുവദിച്ചു.
SurveySamsung Galaxy S24 Ultra Price Offer
സാംസങ് ഗാലക്സി എസ് 24 അൾട്രാ വൻ കിഴിവിൽ വാങ്ങാം. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 33 ശതമാനം ഫ്ലാറ്റ് കിഴിവ് ആമസോണിൽ ലഭ്യമാണ്. 1,34,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില.
ഫ്ലാഗ്ഷിപ്പ് ഫോണിന് 89,999 രൂപയാണ് വിലയാകുന്നത്. 51,950 രൂപയാണ് എക്സ്ചേഞ്ച് ഡീലിൽ സാംസങ് ഫോണിന് ലഭിക്കുന്നത്. 3,164 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വിലയിൽ ഗാലക്സി എസ്24 അൾട്രാ വാങ്ങിക്കാം.

അതേ സമയം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ജനുവരി 16 ന് ആരംഭിക്കും. പ്രീമിയം, മിഡ് റേഞ്ച്, ബജറ്റ് ഫോണുകൾക്ക് ആമസോണിൽ ഓഫർ ചാകരയാകും.
സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി സ്പെസിഫിക്കേഷൻസ്
സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്ക് 6.8 ഇഞ്ച് LTPO AMOLED പാനലുണ്ട്. സുഗമമായ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണിത്. 2,600 nits ബ്രൈറ്റ്‌നസും ഇതിൽ ഉൾപ്പെടുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് നൽകുന്നത്. അഡ്രിനോ 750 GPUമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. 5,000 mAh ബാറ്ററിയും 45W ചാർജിംഗും ഇതിൽ ഉൾപ്പെടുന്നു.
ബിൽറ്റ്-ഇൻ എസ് പെൻ ഇതിനോടൊപ്പം കൊടുത്തിരിക്കുന്നു. നോക്സ് പരിരക്ഷയും സാംസങ് വാലറ്റും നിങ്ങളുടെ ഡാറ്റയും പേയ്‌മെന്റുകളും സുരക്ഷിതമാക്കാനും ഇതിൽ ഫീച്ചറുണ്ട്. ഫോണിന്റെ ബോഡിയിൽ ടൈറ്റാനിയം മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ 200MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുണ്ട്. 12MP അൾട്രാവൈഡ് ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. OIS സപ്പോർട്ട് ചെയ്യുന്ന 10MP ടെലിഫോട്ടോ ഷൂട്ടറും ഇതിലുണ്ട്. സെൽഫികൾക്കായി, ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile