Samsung Galaxy S25 Edge
സാംസങ് ആരാധകർക്ക് ആവേശകരമായ ഒരു വാർത്തയിതാ എത്തി. ആമസോണിൽ Samsung Galaxy S25 Edge 5G സ്മാർട്ട്‌ഫോണിന് ഗംഭീര ഇളവ് പ്രഖ്യാപിച്ചു. ശക്തമായ Snapdragon 8 Elite പ്രൊസസറും വിപ്ലവകരമായ Galaxy AI ഫീച്ചറുകളും വെറും 5.8 mm മാത്രം കനമുള്ള അൾട്രാ-സ്ലിം മോഡൽ സാംസങ് ഗാലക്സി ഫോണാണിത്. ഒരു മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. അതും ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നതിനേക്കാൾ 45 ശതമാനം അധിക ഇളവ് ആമസോൺ ഇന്ത്യ തരുന്നു. 2000 രൂപയുടെ ബാങ്ക് ഇളവും സ്മാർട്ട് ഫോണിന് ലഭിക്കുന്നു. സാംസങ് ഗാലക്സി എസ്25 എഡ്ജ് 5ജിയുടെ സവിശേഷതകളും ഓഫറുകളും അറിയാം.
12GB റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 1,09,999 രൂപയ്ക്കാണ് സാംസങ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 36 ശതമാനം കിഴിവിൽ 69,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് വിൽക്കുന്നത്. അതേ സമയം സാംസങ് എസ്25 എഡ്ജ് ഫോണിന് ആമസോണിൽ 60,900 രൂപയാണ് വില. ഫ്ലിപ്കാർട്ടിനേക്കാൾ 9000 രൂപയുടെ അധിക ഇളവ് ആമസോൺ ഇന്ത്യയിൽ ലഭിക്കുന്നു. കാനറ, IDFC FIRST, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 2000 രൂപയുടെ ബാങ്ക് കിഴിവ് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ എസ്25 എഡ്ജ് 5ജി 58000 രൂപയ്ക്ക് വാങ്ങിക്കാം. 34,350 രൂപയുടെ മികച്ച ഇഎംഐ ഡീലും ഫോണിന് ലഭ്യമാണ്. 2141 രൂപയുടെ ഇഎംഐ ഓഫറാണ് സാംസങ് ഗാലക്സി എസ്25 എഡ്ജിന് അനുവദിച്ചിട്ടുള്ളത്.
ഈ സാംസങ് സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ക്വാഡ്-എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റിന്റെ സ്മൂത്ത് സ്ക്രോളിങ് ഇതിനുണ്ട്. ഫോണിന്റെ ഡിസ്പ്ലേയിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
Also Read: സൗജന്യങ്ങളിൽ നിന്ന് വിലക്കയറ്റത്തിലേക്ക്; ഇന്ത്യയെ ഡിജിറ്റലാക്കിയ Reliance Jio യ്ക്ക് 10 വയസ്സ്!
ഗാലക്‌സി S25 എഡ്ജിൽ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് പെർഫോമൻസ് കൊടുക്കുന്നത്. പൊടി, വെള്ളം പ്രതിരോധിക്കാനായി IP68 റേറ്റിംഗും സാംസങ് എസ്25 എഡ്ജിലുണ്ട്.
200 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്ക് 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ട്. ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 12 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
ഇതിൽ 3,900mAh ബാറ്ററിയാണുള്ളത്. സ്മാർട്ട് ഫോൺ 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.