Snapdragon 8 Gen 3, 50MP ട്രിപ്പിൾ ക്യാമറ Samsung S24 47 ശതമാനം കിഴിവിൽ
Snapdragon 8 Gen 3 ചിപ്സെറ്റുള്ള കിടിലൻ സ്മാർട്ട് ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഇതിനായി Amazon അതിഗംഭീരമായ കിഴിവ് പ്രഖ്യാപിച്ചു. Samsung S24 5G ഹാൻഡ്സെറ്റിനാണ് ഇളവ്. 35,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് ഫോൺ വിൽക്കുന്നത്. ഇത് പരിമിതകാല ഓഫറാണ്.
SurveySamsung S24 5G Discount on Amazon
8ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണിനാണ് ഇളവ്. 74,999 രൂപയാണ് വിപണി വില. ആംബെർ യെല്ലോ, മാർബിൾ ഗ്രേ കളറുകളിലുള്ള 128ജിബി ഫോണിനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
47 ശതമാനം ഡിസ്കൌണ്ടിൽ 39999 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. 37,600 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ ഓഫർ ചെയ്യുന്നു. ട്രിപ്പിൾ ക്യാമറയും മികച്ച പെർഫോമൻസുള്ള പ്രോസസറുമുള്ള ഫോണിന് ഇഎംഐ ഡീലും ലഭ്യമാണ്. 1,939 രൂപയ്ക്ക് നിങ്ങൾക്ക് സാംസങ് സ്മാർട്ട് ഫോൺ ഇഎംഐയിൽ വാങ്ങാം.
സാംസങ് ഗാലക്സി എസ്24 5ജി സ്പെസിഫിക്കേഷൻസ്
6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
ഈ സാംസങ് ഗാലക്സി എസ് 24 ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് കൊടുത്തിരിക്കുന്നു. 8 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഗെയിമിംഗിലും മൾട്ടിടാസ്കിംഗിലും തടസ്സമില്ലാത്ത പെർഫോമൻസ് ഈ സാംസങ് ഫോണിലുണ്ട്.
Also Read: 7,400 mAh ബാറ്ററി മാത്രമല്ല ഹൈലൈറ്റ്! OnePlus 15R എത്തി, പ്രധാന 5 ഫീച്ചറുകളും വിലയും
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എസ് 24 ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50 എംപി പ്രൈമറി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 8K വീഡിയോ റെക്കോർഡിംഗും ക്യാമറ സപ്പോർട്ട് ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ്, 10 എംപി ടെലിഫോട്ടോ ലെൻസുകളും ഫോണിന് പിൻവശത്തുണ്ട്. ഈ സ്മാർട്ട് ഫോണിന്റെ മുൻവശത്ത് 12MP ക്യാമറയുമുണ്ട്.
സാംസങ് വൺ യുഐ 8 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. ദീർഘകാല ഒഎസ് അപ്‌ഡേറ്റുകൾ ഈ സാംസങ് ഫോൺ ഓഫർ ചെയ്യുന്നു.
സാംസങ് ഗാലക്സി എസ്24 ഫോണിൽ 4,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് 25W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ചാർജിങ്, ഡാറ്റ ട്രാൻസ്ഫറും സാധ്യമാണ്. IP68 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile