സാംസങ്ങിന്റെ Z 2 ആഗസ്റ്റ് 11 മുതൽ
By
Anoop Krishnan |
Updated on 09-Aug-2016
HIGHLIGHTS
4499 രൂപയ്ക്ക് സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ
സാംസങ്ങിന്റെ പുതിയ മോഡൽ z 2 ഉടൻ വിപണിയിൽ എത്തുമെന്ന് സൂചന .വിലകുറഞ്ഞ ഒരു സ്മാർട്ട് ഫോൺ ആയിരിക്കും ഇത് .ആഗസ്റ്റ് 11 മുതൽ ഇത് വിപണിയിൽ ലഭ്യമാകും എന്നാണ് റിപ്പോട്ടുകൾ .ഇതിന്റെ കുറച്ചു വിശേഷങ്ങൾ മനസിലാക്കാം .
Survey✅ Thank you for completing the survey!
ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 4.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുക .
2,000mAh ന്റെ മറ്റാരി ലൈഫും കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന സാംസങ്ങിന്റെ ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില 4499 രൂപ .അടുത്ത ആഴ്ചമുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ ലഭ്യമാകുന്നു .
Experienced Social Media And Content Marketing Specialist View Full Profile
