സാംസങ്ങിന്റെ പുതിയ 3 സ്മാർട്ട് ഫോണുകൾ എത്തി
സാംസങ്ങ് Z 2,ഗാലക്സി സി 9 ,ഗാലക്സി ജെ 7 പ്രൈം
സാംസങ്ങിന്റെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .സാംസങ്ങ് Z2 ,ഗാലക്സി സി 9 ,ഗാലക്സി ജെ 7 പ്രൈം എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .സാംസങ്ങ് z2ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 3.97" WVGA ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .ക്വാഡ് കോർ 1.5GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Surveyഅതിന്റെ കൂടെ 1 ജിബിയുടെ റാംമ്മും ഇതിനുണ്ട് .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ ക്യാമറ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,vga മുൻ ക്യാമറയും ആണ് .1,500 mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി സി 9 ന്റെ സവിശേഷതകൾ മനസിലാക്കാം . 5.7 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .
മികച്ച ക്യാമറയും ,ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി ജെ പ്രൈമിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.5" AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഒക്ട കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
