5000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫുമായി സാംസങ്ങ്

5000mAh ന്റെ കരുത്താർന്ന ബാറ്ററി ലൈഫുമായി സാംസങ്ങ്
HIGHLIGHTS

മികച്ച സവിശേഷതകളോടെ A9 ന്റെ പിൻഗാമി എത്തുന്നു

സാംസങ്ങ് ഒരു വലിയ തിരിച്ചു വരവിനു ഒരുങ്ങി കഴിഞ്ഞു എന്നുതന്നെപറയാം .സാംസങ്ങിന്റെ നോട്ട് 7 അവർ പുറത്തിറക്കി .ഇപ്പോൾ ഇതാ 5000mAh കരുത്തിൽ മറ്റൊരു സ്മാർട്ട് ഫോണുമായി അവർ വിപണിയിൽ എത്താൻ ഒരുങ്ങുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ അവർ പുറത്തുവിട്ടില്ല .അവരുടെ തന്നെ സാംസങ്ങ് ഗാലക്സിയുടെ എ 9 ന്റെ ഒരു പിൻഗാമിയായിരിക്കും ഇത് എന്ന് സൂചനകൾ .

ഈ വർഷം അവസാനത്തോടെ ലോകവിപണിയിൽ ഇറക്കാനാണ് ഉദ്ദേശം .മികച്ച ബാറ്ററി ലൈഫിനൊപ്പം തന്നെ മികച്ച റാം ,മികച്ച ക്യാമെറ എന്നിവകൂടി ഉൾപ്പെടുത്തുമെന്ന് കരുതാം .

കാരണം സാംസങ്ങിന്റെ സ്മാർട്ട് ഫോണിൽ ഏറ്റവും കൂടുതൽ പ്രശ്‌നം നേരിടുന്നത് അതിന്റെ പെർഫോമൻസ് തന്നെയാണ് .നല്ലതു പോലെ ഹാങ്ങ് ആകുന്നു എന്നൊരു കോട്ടം കൂടി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്കുണ്ട് .അവയെല്ലാം പരിഹരിച്ചാണ് ഇത്തവണ സാംസങ്ങ് കളത്തിൽ ഇറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo