സാംസങ് ഇലക്ട്രോണിക്സ് ഗാലക്സി ഇവന്റ് 2027 ഓഗസ്റ്റ് 27 ന്, സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 5:30 ന് വെർച്വലായി നടക്കുന്ന പരിപാടിയിൽ Samsung Galaxy S26 FE മോഡലും അവതരിപ്പിക്കുന്നു. ഇതുവരെയുള്ള മൂന്ന് മോഡലുകൾക്കൊപ്പം ഇനി ഫാൻ എഡിഷൻ കൂടി ചേർക്കുകയാണ് സാംസങ്. എന്നാൽ പുതിയ ഫോണിന്റെ പേര് സാംസങ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഗാലക്സി എസ്26 FE കൂടുതൽ താങ്ങാനാകുന്ന വിലയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതും ഫ്ലാഗ്ഷിപ്പ് ഗാലക്സി എസ്26 സീരീസിലെ പ്രധാന ഫീച്ചറുകൾ ഉൾപ്പെടുത്തി താങ്ങാനാവുന്ന ബജറ്റിൽ ഫോൺ അവതരിപ്പിക്കും.
ഇവന്റിലെ പ്രധാന ആകർഷണം ഗാലക്സി S26 FE ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇളം പച്ച നിറത്തിലുള്ള വേർഷനാകും സാംസങ് ഗാലക്സി എസ്26 എഫ്ഇയിലുണ്ടാകുക.
ഗാലക്സി S26 ഫാൻ എഡിഷനിൽ 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Full HD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീൻ ഫോണിൽ നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ കമ്പനി ഫ്ലാറ്റ് സ്‌ക്രീൻ, അലുമിനിയം ഫ്രെയിം, Gorilla Glass Victus+ പ്രൊട്ടക്ഷനും കൊടുത്തേക്കും. ഏകദേശം 7.4mm കനം സാംസങ് ഗാലക്സി എസ്26 എഫ്ഇയ്ക്കുണ്ടാകും.
Also Read: Happy Onam 2026: സ്വന്തം ഫോട്ടോ വെച്ച് ഓണാശംസകൾ WhatsApp Stickers ആക്കാം; എങ്ങനെയെന്ന് അറിയാം!
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ മൂന്ന് ക്യാമറകൾ പിൻവശത്ത് കൊടുത്തേക്കും. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൊടുക്കുന്നു. 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഫോണിന് മുൻവശത്ത് നൽകിയേക്കും.
റിപ്പോർട്ടുകൾ പ്രകാരം, എക്സിനോസ് 2500 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 4,900mAh ബാറ്ററിയും കൊടുത്തേക്കും. ഫോണിന് വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് IP68 റേറ്റിംഗും നൽകുന്നു.
സാംസങ് ഇതിന്റെ വിലയോ ഔദ്യോഗിക പേരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്ലൂബെറി, ഗ്രാഫൈറ്റ്, പിസ്തേഷ്യോ തുടങ്ങിയ നിറങ്ങളിലാകുമെന്നും സൂചനയുണ്ട്.
സാംസങ് ഗാലക്സി S26 എഫ്ഇയിൽ വലിയ ഹാർഡ്‌വെയർ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഈ പരിപാടിയിൽ സാംസങ് മറ്റ് ഉൽപ്പന്നങ്ങളും പ്രഖ്യാപിച്ചേക്കാം. ഗാലക്സി ടാബ് S12 സീരീസ്, പുതിയ ഗാലക്സി ബഡ്‌സും കമ്പനി പുറത്തിറക്കിയേക്കും.