മലയാളക്കരയിൽ വീണ്ടുമൊരു പൊന്നോണക്കാലം വരവായി. ലോകത്തിന്റെ ഏത് കൊണിലിരുന്നും ഉറ്റവർക്കൊപ്പം ഇന്ന് ഓണം ആഘോഷിക്കാനാകും. ഇതിനായി സോഷ്യൽ മീഡിയയും മെസേജിങ് ആപ്പുകളും വളരെ മുന്നോട്ട് പോയിരിക്കുന്നു. ദൂരദേശങ്ങളിലിരിക്കുന്ന പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും ഓണാശംസകൾ നേരാൻ ഇന്ന് കൂടുതലാളുകളും WhatsApp Stickers ആണ് ഉപയോഗിക്കുന്നത്. സാധാരണ ടെക്സ്റ്റ് മെസ്സേജുകൾക്കും ഫോർവേഡ് ചിത്രങ്ങൾക്കും അപ്പുറം കൂടുതൽ ആകർഷകവും സമയലാഭവുമാണിവ. നിങ്ങളുടെ ഗാലറികളിലെ ഫോട്ടോ തന്നെ ഓണം സ്റ്റിക്കറുകളായി മാറ്റാം. ഇതിനൊപ്പം Happy Onam 2026 എന്നോ ഓണാശംസകളെന്നോ കൂട്ടിച്ചേർക്കാനാകുമാകും.
Surveyആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ വാട്ട്സ്ആപ്പിൽ നിന്ന് തന്നെ സ്റ്റിക്കറുകൾ സെലക്റ്റ് ചെയ്ത് അയ്കക്കാം. അതുപോലെ സ്വന്തം ഓണാഘോഷ ഫോട്ടോകളും സ്റ്റിക്കർ രൂപത്തിലേക്ക് മാറ്റി ഷെയർ ചെയ്യാം. നിങ്ങളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടാൻ സഹായിക്കുന്ന ഈ കിടിലൻ വാട്സാപ്പ് സ്റ്റിക്കർ ട്രിക്ക് എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നതിന്റെ ലളിതമായ ഗൈഡാണ് ഇവിടെ വിവരിക്കുന്നത്.
Happy Onam 2026 WhatsApp Stickers
- വാട്ട്സ്ആപ്പിലെ സ്റ്റിക്കർ
ആദ്യം വാട്ട്സ്ആപ്പിൽ തന്നെയുള്ള സ്റ്റിക്കറുകൾ സെർച്ച് ചെയ്ത് എങ്ങനെ അയക്കാമെന്ന് ഇവിടെ വിശദീകരിക്കുന്നു.
- ഇതിനായി വാട്‌സ്ആപ്പ് തുറന്ന് ആശംസ അയക്കേണ്ട ആളുടെ ചാറ്റ് ഓപ്പൺ ചെയ്യുക.
- കീബോർഡിന് അടുത്തുള്ള ഇമോജി/സ്റ്റിക്കർ ഐക്കണിൽ ടാപ്പ് ചെയ്യുക.
- സ്റ്റിക്കർ എന്ന വിഭാഗം കാണാം, ഇതിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ Happy Onam എന്ന് സെർച്ച് ചെയ്യാം.
- ശേഷം വാട്ട്സ്ആപ്പ് ആപ്പിൽ തന്നെയുള്ള മനോഹരമായ സ്റ്റിക്കറുകളുടെ ശേഖരണം കാണാം.
- ഇഷ്ടപ്പെട്ടത് ടാപ്പ് ചെയ്യുന്നതോടെ അത് സെൻഡ് ആകുന്നു.
- ക്രിയേറ്റ് സ്റ്റിക്കർ
- സ്വന്തം ഫോട്ടോയും സ്റ്റിക്കറായി ക്രിയേറ്റ് ചെയ്യാം. ഇതിനായി ചാറ്റ് സ്ക്രീനിലെ കീബോർഡിന് അടുത്തുള്ള ഇമോജി/സ്റ്റിക്കർ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ ക്രിയേറ്റ് (+) എന്ന ഓപ്ഷൻ ദൃശ്യമാകും. ഇതിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ സെലക്റ്റ് ചെയ്യുക.
- ഇതോടെ വാട്‌സ്ആപ്പ് അതിനെ ഓട്ടോമാറ്റിക്കലി ഒരു സ്റ്റിക്കറാക്കി മാറ്റും. ബാക്ക് ഗ്രൌണ്ടോട് കൂടിയ സ്റ്റിക്കറും, പശ്ചാത്തലം കട്ട് ചെയ്തുകൊണ്ടുള്ള സ്റ്റിക്കറും ഇവിടെ ലഭ്യമാകും.
- ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് സെലക്റ്റ് ചെയ്ത് അതിൽ ടെക്സ്റ്റ്, ഇമോജികൾ അല്ലെങ്കിൽ ഡ്രോയിംഗുകൾ ചേർക്കാം.
- ശേഷം ‘Send’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നമ്മുടെ ഫോട്ടോ തന്നെ സ്റ്റിക്കറായി പങ്കിടാനാകും.
- സ്റ്റിക്കർ മേക്കറിലൂടെ…
തേർഡ് പാർട്ടി ആപ്പുകളിലൂടെയും ഓണാശംസകൾ സ്റ്റിക്കറുകൾ നിർമിക്കാം.
- ഇതിനായി ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് Sticker Maker ആപ്പ് ഏതെങ്കിലും ഡൗൺലോഡ് ചെയ്യുക.
- ആപ്പ് തുറന്ന് Create a new sticker pack എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പാക്കിന് പേര് നൽകുക.
- ശേഷം ഒരു ബോക്സിൽ (1, 2, 3) ക്ലിക്ക് ചെയ്ത് ഗാലറിയിൽ നിന്ന് നിങ്ങളുടെ ഫോട്ടോ തെരഞ്ഞെടുക്കുക.
- ഫോട്ടോയുടെ പശ്ചാത്തലം ഒഴിവാക്കാൻ Auto-cut ഓപ്ഷൻ ഉപയോഗിക്കുക.
- ഇതിന് ശേഷം Add Text എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓണാശംസകൾ എന്ന് ടൈപ്പ് ചെയ്യാം.
- സ്റ്റിക്കർ സേവ് ചെയ്ത ശേഷം Add to WhatsApp എന്ന ബട്ടൺ അമർത്തുക.
- തുടർന്ന് നിങ്ങളുടെ വാട്സാപ്പ് കീബോർഡിൽ ഈ സ്റ്റിക്കറുകൾ ലഭിക്കും. ഇത് ആർക്കാണോ അയക്കേണ്ടത് അവർക്ക് സെൻഡ് നൽകാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
