30+ Happy Onam Wishes 2026: പൊന്നോണം വന്നേ… പ്രിയപ്പെട്ടവർക്ക് അയക്കാൻ അതിമനോഹരമായ ഓണാശംസകളും വാട്സാപ്പ് സ്റ്റാറ്റസുകളും!

30+ Happy Onam Wishes 2026: പൊന്നോണം വന്നേ… പ്രിയപ്പെട്ടവർക്ക് അയക്കാൻ അതിമനോഹരമായ ഓണാശംസകളും വാട്സാപ്പ് സ്റ്റാറ്റസുകളും!

Happy Onam Wishes 2026: മലയാളികളുടെ മനസ്സിൽ പൂവിളിയും പൂക്കളവുമായി വീണ്ടുമൊരു ഓണക്കാലം! ജാതിമത ഭേദമന്യേ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സകാലം എത്തി. തുമ്പപ്പൂവിന്റെ വിശുദ്ധിയും സദ്യവട്ടങ്ങളുടെ സമൃദ്ധിയും നിറവിൽ ഉത്രാടവും കടന്ന് തിരുവോണത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Digit.in Survey
✅ Thank you for completing the survey!

കുട്ടികൾക്ക് ഇത് മധുരത്തിന്റെയും ഓണപ്പുടവയുടെയും ഓണക്കളികളുടെയും ആഘോഷമാണ്. മുതിർന്നവർക്ക് ഓണക്കാലം ഗൃഹാതുരത്വത്തിന്റെയും സ്നേഹത്തിന്റെ ഒത്തുചേരലിന്റെയും വസന്തകാലമാണ്. കേരളം ഭരിച്ചിരുന്ന കാരുണ്യവാനായ മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാൻ മലയാളനാട്ടിലേക്ക് വർഷാവർഷം വരുന്നതായാണ് ഓണത്തിന് പിന്നിലെ സങ്കൽപ്പം.

Happy Onam Wishes 2026

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണനാളിൽ ഒന്നിച്ച് ചേരാൻ ഓരോ മലയാളി മനസ്സും ആഗ്രഹിക്കാറുണ്ട്. എന്നാലും ദൂരദേശങ്ങളിലിരിക്കുന്ന പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും ഓണത്തിന്റെ സന്തോഷം എത്തിക്കാൻ മറക്കണ്ട! നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മാറ്റുകൂട്ടാൻ ഹൃദ്യവും മനോഹരവുമായ ഓണാശംസകൾ ഇവിടെ നൽകുന്നു. ഓണപ്പാട്ടുകളും ഓണച്ചൊല്ലുകളും ചേർത്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാനുള്ള ആശംസാ സന്ദേശങ്ങളും ചിത്രങ്ങളും, വാട്സാപ്പ് സ്റ്റാറ്റസുകളും ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

Happy Onam Wishes 2026 For Families

  1. പൂവിളി പൂവിളി പൊന്നോണമായി… എത്രയും പ്രിയപ്പെട്ട സുഹൃത്തിന് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ
  2. ഈ ഓണം നിങ്ങളുടെ കുടുംബത്തിൽ സ്നേഹവും സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കട്ടെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸💐
  3. പൂക്കളത്തിന്റെ നിറവും ഓണസദ്യയുടെ രുചിയും ഒത്തുചേരലിന്റെ മധുരവും നിറഞ്ഞ ഓണാശംസകൾ 🌺🍃
  4. ഒത്തുചേരലിന്റെയും സ്നേഹത്തിന്റെയും ആഘോഷക്കാലം, നിങ്ങൾക്കും കുടുംബത്തിനും ഹൃദ്യമായ ഓണാശംസകൾ
  5. 🌺🍃ഹാപ്പി ഓണം! മാവേലി നാടുവാണിരുന്ന മലയാളക്കരയുടെ ആവേശവും ആഘോഷവും. എല്ലാവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഓണം ആശംസിക്കുന്നു.🌸🌾
  6. ഏവർക്കും ഐശ്വര്യവും സ്നേഹവും നിറഞ്ഞ തിരുവോണാശംസകൾ❤️
  7. ❤️ കുടുംബത്തോടൊപ്പം ചിരിച്ചും സന്തോഷിച്ചും
  8. സ്നേഹബന്ധങ്ങൾ കൂടുതൽ ദൃഢമാകട്ടെ, വീടുകളിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ, ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ!🌾🌺
  9. പഴമയുടെ മധുരവും ഗൃഹാതുരത്വത്തിന്റെ സുഗന്ധവുമായി പൂക്കളങ്ങൾ ഒരുക്കാം, ഓണത്തിന് നിറം പകരാം! കുടുംബത്തോടൊപ്പം ചേർന്ന് ഈ ഓണം ആഘോഷമാക്കാം. ഹാപ്പി ഓണം ❤️🌺
  10. 🌺❤️ ഓണത്തിന്റെ സമൃദ്ധിയിലേക്കും ഓർമകളുടെ സുഗന്ധത്തിലേക്കും മലയാളവും മലയാളക്കരയും, നിങ്ങൾക്കും കുടുംബത്തിനും തിരുവോണാശംസകൾ❤️🍃
Happy Onam Wishes 2026
Happy Onam 2025 wishes, Onam 2025 Malayalam messages, Malayalam Onam greetings,

Also Read: ഓണച്ചിത്രങ്ങൾ ഇനി QLED സ്ക്രീനിൽ! 32% വിലക്കുറവിൽ Onida 4K QLED സ്മാർട്ട് ടിവി വീട്ടിലെത്തിക്കാം

Happy Onam Wishes 2026 For Friends

  1. ഐശ്വര്യവും സമൃദ്ധിയും വീടുകളിലും മനസ്സിലും നിറയട്ടെ. എന്റെ പ്രിയപ്പെട്ട സുഹൃത്തിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ!
  2. ഓണം പോലെയാണോ തിരുവാതിര, ഈ ഓണക്കാലം ജീവിതത്തിൽ എല്ലാ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഹാപ്പി ഓണം!🌺
  3. 🌺ഓണസദ്യയുടെ രുചിപോലെ നിങ്ങളുടെ ജീവിതത്തിലും മധുരവും നിറവുമുള്ളതാകട്ടെ, Happy Onam💐
  4. നമ്മുടെ സൗഹൃദം പോലെ ഈ ഓണവും എന്നും നിറമുള്ളതും സന്തോഷം നിറഞ്ഞതുമാകട്ടെ, Happy Onam🌾🥰
  5. പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാം, ഈ ഓണക്കാലം ആഘോഷിക്കാം ❤️ ഹാപ്പി ഓണം
  6. ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും പൊന്നോണം. പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️
  7. എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️🌼
  8. മാവേലി നാടുവാണിരുന്ന നല്ല നാളുകളുടെ ഓർമകളോടെ, സന്തോഷവും സമാധാനവും നിറഞ്ഞ തിരുവോണം ആശംസിക്കുന്നു, ഹാപ്പി ഓണം
  9. പൂവേ പൊലി പൂവേ പൊലി പൂവേ, പൂവേ… ❤️🌺ആഘോഷവും ആവേശവും നിറഞ്ഞ ഓണാശംസകൾ നേരുന്നു
  10. ഓണത്തിന്റെ പച്ചപ്പും സൗഹൃദവും ജീവിതത്തിലും നിറയട്ടെ, എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഓണാശംസകൾ!🌼❤️🌺
Happy Onam Wishes 2026
  1. ഓർമകളും സൗഹൃദങ്ങളും വീണ്ടും പൂത്തുലയുന്ന ആഘോഷത്തിന്റെ വസന്തകാലം. ഹാപ്പി ഓണം🌺

വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ ക്യാപ്ഷനാക്കാൻ ഓണാശംസകൾ

  • സന്തോഷത്തിന്റെ പൂക്കാലം, ആഘോഷങ്ങളുടെ ഓണക്കാലം… Happy Onam❤️✨
  • അത്തം പത്തിന് തിരുവോണം, എല്ലാവർക്കും ഹാപ്പി ഓണം!
  • 🌾🥰 ❤️ Happy Onam! സ്നേഹവും സമാധാനവും സമൃദ്ധിയും നിറഞ്ഞ പൊന്നോണം…
  • 🌺മാവേലി നാടുവാണിരുന്ന കാലം പോലെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ
  • സ്നേഹത്തിന്റെ പൂക്കളവുമായി വീണ്ടുമൊരു ഓണക്കാലം, എല്ലാവർക്കും ഓണാശംസകൾ🌸✨
  • ❤️ഹാപ്പി ഓണം❤️ സ്നേഹം പങ്കിടാം, സന്തോഷം നിറയ്ക്കാം, ഒത്തൊരുമിച്ച് ഓണം കൊണ്ടാടാം…
  • പൂക്കളത്തിന്റെ നിറവും ഓണസദ്യയുടെ മധുരവും നിറഞ്ഞ തിരുവോണാശംസകൾ❤️🌺
Happy Onam Wishes 2026

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile