Samsung Galaxy S26 സീരീസ് വാങ്ങാനുള്ള പൈസയില്ല! എങ്കിൽ പിന്നെ പകരക്കാരെ നോക്കിക്കൂടേ
ആൻഡ്രോയിഡിലെ രാജാക്കന്മാരണല്ലോ Samsung Galaxy S സീരീസ് ഫോണുകൾ. ഇതിൽ തന്നെയാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ ആണ് ഗാലക്സി എസ്26 അൾട്രായും. 2026 തുടക്കത്തിൽ തന്നെ സാംസങ് എസ്26 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യും. ഫീച്ചറുകളെല്ലാം മികച്ചതാണെങ്കിലും വിലയാണ് കടുപ്പം.
Survey‘അടുത്ത തലമുറ AI അനുഭവ’വുമായാണ് സാംസങ് ഈ സീരീസ് അവതരിപ്പിക്കുക. ഇതിൽ കമ്പനി പുതിയ എക്സിനോസ് 2600 പ്രോസസർ കൊടുക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഈ ഫോണിന് പകരമുള്ള ഓപ്ഷനുകൾ തിരയുകയാണെങ്കിൽ ഏത് ഫോണുകൾ നോക്കാം. അങ്ങനെയുള്ളവർക്ക് ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്രായ്ക്ക് പകരം തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകൾ ഞങ്ങൾ പറഞ്ഞുതരാം.
Samsung Galaxy S26 പകരക്കാർ
ഗൂഗിൾ പിക്സൽ 9 പ്രോ ഗാലക്സി എസ്26 സീരീസിന് പകരക്കാരാകും. ഗൂഗിളിന്റെ പിക്സൽ 9 പ്രോയിൽ ടെൻസർ ജി4 ചിപ്‌സെറ്റാണുള്ളത്. ഇത് AI- അധിഷ്ഠിത ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ലൈവ് ട്രാൻസ്ലേഷൻ, വോയ്‌സ് എഡിറ്റിംഗ് പോലുള്ള സ്മാർട്ട് ഫീച്ചറുകളുണ്ട്. മികച്ച ക്യാമറയും, എഐ എക്സ്പീരിയൻസും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

ഐഖൂ 13 5ജി: ഐഖൂ 13 5ജി താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ്. ഗെയിമർമാർക്ക് ഇത് ഒരു മികച്ച ചോയിസാണ്. ഇതിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറാണുള്ളത്. ഇതിൽ 144 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയും വലിയ നീരാവി കൂളിംഗ് സിസ്റ്റവും ഉൾപ്പെടുന്നു.
നതിങ് ഫോൺ 3 പ്രോയാണ് അടുത്ത പകരക്കാരൻ. ശക്തമായ ക്വാൽകോം ചിപ്‌സെറ്റും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും ഇതിലുണ്ട്. 50MP പിൻ ക്യാമറയും 50MP മുൻ ക്യാമറയുമുള്ള ഫോണാണിത്. നല്ല സ്റ്റോറേജും സുഗമമായ ആപ്പ് പെർഫോമൻസും മൾട്ടി ടാസ്കിങ് എക്സ്പീരിയൻസും ഈ നതിങ്ങിലുണ്ട്.
സാംസങ് ഗാലക്സി എസ്26 സീരീസിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഗാലക്സി എസ് 26 അൾട്രായിൽ ഐസോസെൽ സെൻസറാകും കൊടുക്കുക. ഇത് സോണി സെൻസറിന് പകരം ഉപയോഗിച്ചേക്കും. വിപണിയിലെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ പ്രോസസറായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഇതിലുണ്ടാകും.
256 ജിബി ഇന്റേണൽ സ്റ്റോറേജും 12 ജിബി റാമും ഫോണിനുണ്ടാകും. ഇത്തവണ ഫോണിന് 60W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന അൽപ്പം വലിയ 5500mAh ബാറ്ററിയാകും കൊടുക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile