50MP ലെയ്‌ക ട്രിപ്പിൾ ക്യാമറ Xiaomi ബെസ്റ്റ് 5G Smartphone 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ Special ഓഫറിൽ!
നിങ്ങൾ അന്വേഷിക്കുന്നത് കിടിലനൊരു സ്മാർട്ഫോൺ അല്ലേ! മികച്ച ഡിസ്പ്ലേയും ക്യാമറ പെർഫോമൻസുമുള്ള 5G Smartphone ആണോ അന്വേഷിക്കുന്നത്? എങ്കിൽ 50MP ലെയ്‌ക ട്രിപ്പിൾ ക്യാമറ XIAOMI ടോപ് ഹാൻഡ്സെറ്റ് നിങ്ങൾക്ക് ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ശരിക്കും പകുതി വിലയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഇത് ശരിക്കുമൊരു സ്പെഷ്യൽ ഇളവാണ്.
SurveyXiaomi 14 Civi Price Discount on Amazon
8GB+ 256GB സ്റ്റോറേജുള്ള ഷവോമി 14 സിവി ഫോണിനാണ് ഇളവ്. കമ്പനിയുടെ പ്രീമിയം ഹാൻഡ്സെറ്റുകളിലൊന്നാണ് ഷവോമിയുടെ ഈ ഫോൺ. 54,999 രൂപയ്ക്കാണ് ഇത് ലോഞ്ച് ചെയ്തത്. Snapdragon 8s Gen 3 പ്രോസസറാണ് ഈ സ്മാർട്ഫോണിലുള്ളത്. ഹാൻഡ്സെറ്റിന് 52 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ആമസോൺ തരുന്നു.
ഫ്ലിപ്കാർട്ടിൽ 28000 രൂപ റേഞ്ചിലാണ് ഫോൺ വിൽക്കുന്നത്. എന്നാൽ ആമസോണിൽ 26,249 രൂപയ്ക്ക് വിൽക്കുന്നു. ശരിക്കും ഒറിജിനൽ വിലയിൽ നിന്ന് പകുതി വിലയ്ക്ക് ഷവോമി 14 സിവി വാങ്ങിക്കാം. 750 രൂപയുടെ കിഴിവ് ആമസോൺ ബാങ്ക് ഓഫറുകളായും അനുവദിച്ചിരിക്കുന്നു.
24,650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഷവോമി 14 സിവിയ്ക്ക് ലഭ്യമാണ്. ഗ്രീൻ, ക്രൂയിസ് ബ്ലൂ കളറുകളിലുള്ള 256GB സ്മാർട്ഫോണിനാണ് കിഴിവ്. 1,273 രൂപയുടെ ഇഎംഐ ഡീലും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇതൊരു പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

ഷവോമി 14 സിവി 5 കിടിലൻ ഫീച്ചറുകൾ
50MP Leica ട്രിപ്പിൾ ക്യാമറ ഉൾപ്പെടെയുള്ള ഫോണിന്റെ അഞ്ച് പ്രത്യേകതകൾ അറിയണ്ടേ? ഇതിൽ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.
ഡിസ്പ്ലേ: ഈ ഷവോമിയിൽ 6.55 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും, 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള ഫോണാണിത്. ഫോൺ സ്ക്രീൻ 3000നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു. ഇത് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഡിസ്‌പ്ലേ ഉപയോഗിച്ചിരിക്കുന്ന സ്ക്രീനാണ്.
പ്രോസസർ: ഷവോമി 14 സിവിയിൽ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറാണ് കൊടുത്തിരിക്കുന്നത്. ഈ ചിപ്സെറ്റ് AI എൻഹാൻസ്മെന്റുള്ളതാണ്. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4 എന്നിവയ്ക്കുള്ള പിന്തുണ ഇതിലുണ്ട്.
ക്യാമറ: ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, എൽഇഡി ഫ്ലാഷ്‌ലൈറ്റുള്ള ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. സ്മാർട്ഫോണിലെ സെക്കൻഡറി ക്യാമറ 50 മെഗാപിക്സലാണ്. മൂന്നാമത്തെ ക്യാമറ 12 മെഗാപിക്സലാണ്.
ഫ്രണ്ട് ക്യാമറ: ഫോണിന് മുൻവശത്ത്, സെൽഫികൾക്കായി രണ്ട് 32 മെഗാപിക്സൽ ക്യാമറകളുമുണ്ട്. ഇങ്ങനെ ഡ്യുവൽ ഫ്രണ്ട് ക്യാമറയാണ് ഷവോമിയുടെ ഏറ്റവും പ്രധാന സവിശേഷത. പിൻഭാഗത്തെ ട്രിപ്പിൾ സെൻസർ പോലെ മുൻവശത്തെ ക്യാമറയും മികച്ചതാണ്.
Also Read: GST കുറഞ്ഞപ്പോൾ അടുത്ത പണിയോ! Samsung Electronics സ്മാർട്ഫോണുകളുടെ വില കൂട്ടുന്നോ? എന്തുകൊണ്ടെന്നാൽ…
ബാറ്ററി: ഈ ഫോണിൽ 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 4700mAh ബാറ്ററിയുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ മറ്റ് സവിശേഷതകളും ഷവോമി 14 സിവിയിലുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile