200MP ക്വാഡ് ക്യാമറ, Samsung 5G ഫ്ലാഗ്ഷിപ്പിന്റെ ഫ്ലിപ്കാർട്ടിലെ പുതിയ വില കണ്ടോ?

പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിൽ ശ്രദ്ധ നേടിയ Samsung Galaxy S25 Ultra 5G-യ്ക്ക് വൻ വിലക്കുറവ്. 200MP ക്വാഡ് ക്യാമറ, ശക്തമായ പ്രകടനം, പ്രീമിയം ഡിസൈൻ, മികച്ച AI ഫീച്ചറുകളുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ആമസോണിൽ പ്രൈം ഡേ സെയിലിൽ ഫോൺ 89999 രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇപ്പോഴും ആമസോണിൽ സാംസങ് എസ്25 അൾട്രായ്ക്ക് ഇതേ വിലയാണ്. എന്നാൽ ഈ റെക്കോഡ് വിലക്കിഴിവിനെയും ഭേദിച്ച് ഫ്ലാഗ്ഷിപ്പ് സാംസങ് 5ജി ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഇത് പരിമിതകാല ഓഫറായതിനാലും വമ്പിച്ച വിലക്കിഴിവായതിനാലും സ്റ്റോക്ക് വേഗം കാലിയാകുന്നു. പുതിയ വിലയും ലഭ്യമായ ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy S25 Ultra 5G Price Offer Flipkart

256 ജിബി സ്റ്റോറേജും 12 ജിബി റാമുമുള്ള സാംസങ് ഗാലക്സി എസ്25 അൾട്രായ്ക്കാണ് ഓഫർ. ആമസോണിൽ 89,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. 86740 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇത് ടൈറ്റാനിയം ബ്ലാക്ക് നിറത്തിലുള്ള ഗാലക്സി എസ്25 അൾട്രാ 5ജി ഫോണിനാണ് ഈ ഓഫർ ബാധകം.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ കിഴിവ് ലഭിക്കും. 82740 രൂപയ്ക്ക് സാംസങ് ഗാലക്സി എസ്25 അൾട്രാ5ജി വാങ്ങിക്കാം. ഇതിലും കൂടുതൽ ഓഫർ ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറിലൂടെ സ്വന്തമാക്കാം.

47350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. ഇതിന് പുറമെ 36 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. 3006 രൂപയുടെ ഇഎംഐ ഓഫറാണ് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി ഫീച്ചറുകൾ

സാംസങ് ഗാലക്‌സി എസ് 25 അൾട്രായിൽ 6.9 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് വീഴ്ചകളെ പ്രതിരോധിക്കാൻ കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷനുമുണ്ട്.

ക്വാഡ് ക്യാമറയിൽ 200MP പ്രൈമറി സെൻസറുണ്ട്. 50MP അൾട്രാ-വൈഡ് ലെൻസ്, OIS സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ക്യാമറ സിസ്റ്റം. ഈ ഫ്ലാഗ്ഷിപ്പ് ഫോൺ 8K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഫോണിന് മുൻവശത്ത് 12MP ക്യാമറയുമുണ്ട്.

3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഗാലക്സി എസ്25 അൾട്രായിലുള്ളത്. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിൽ ലഭിക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് 45W ഫാസ്റ്റ് വയർഡ് ചാർജിംഗും Qi വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയാണ് ഫ്ലാഗ്ഷിപ്പ് മോഡലിലുള്ളത്. ഇത് പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി IP68 റേറ്റിംഗ് കൊടുത്തിരിക്കുന്നു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :