Recreated Using AI
സാംസങ്ങിന്റെ ഏറ്റവും കരുത്തുറ്റ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Samsung Galaxy S25 Ultra 5G ഇപ്പോൾ ആമസോണിൽ വിലക്കുറവിൽ വാങ്ങാം. വിപണിയിലെ വിലയേക്കാൾ വൻ തുകയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ടാണ് സാംസങ് ഫോണിന് ആമസോൺ തരുന്നത്. പരിമിതകാല ഓഫറിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് ക്യാഷ്ബാക്ക്, ഇഎംഐ ഓഫറുകളും ലഭ്യമാണ്. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന 200MP പ്രൈമറി ക്യാമറ സെറ്റപ്പാണ് ഈ രാജകീയ സ്മാർട്ട് ഫോണിന്റെ ഹൈലൈറ്റ്.
പ്രൊഫഷണൽ ഫോട്ടോഗ്രഫി അനുഭവത്തിന് പുറമെ ഇൻസ്റ്റാഗ്രാം റീലുകളും ക്വാളിറ്റിയുള്ള ചിത്രങ്ങളും പകർത്താനുള്ള പെർഫോമൻസും ഫോണിൽ ലഭ്യമാണ്. കിടിലൻ ഫോട്ടോഗ്രഫിയും 100x സൂമിംഗും കിടിലൻ ഡിസ്‌പ്ലേയും കരുത്തുറ്റ പ്രൊസസറുമുള്ള ഈ 5G ഫോണിന്റെ ആമസോൺ ഓഫർ വിലയും പ്രധാന സവിശേഷതകളും അറിയാം.
1,29,999 രൂപയ്ക്കാണ് ഈ സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ ലോഞ്ച് ചെയ്തത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലുള്ള ഫോണുകൾക്ക് മാത്രമാണ് ഓഫർ എന്നത് ശ്രദ്ധിക്കുക.
ഈ കോൺഫിഗറേഷനിലുള്ള ഗാലക്സി എസ്25 അൾട്രാ 93,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. അതേ സമയം 37000 രൂപയ്ക്ക് അടുത്ത് ഫോണിന് ആമസോൺ ഇന്ത്യയിൽ ഫ്ലാറ്റ് ഇളവ് അനുവദിച്ചിരിക്കുന്നു.
സ്റ്റോക്ക് തീരുന്നതിന് മുമ്പേ ആമസോണിൽ നിന്നും വേഗം വാങ്ങിയാൽ ലാഭമാകും.
Also Read: 330 ദിവസത്തെ ഈ BSNL പ്ലാൻ പൊളിയാണ്! ദിവസം 6 രൂപയ്ക്ക് 1.5GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും
ആൻഡ്രോയിഡിൽ മാത്രമല്ല, ഐഫോണുകളെ വരെ മലർത്തിയടിച്ച് വിപണി കീഴടക്കിയ ഫോണാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.