BSNL 330 Days Plan: ദിവസം 6 രൂപ, 1.5GB ഡാറ്റ അൺലിമിറ്റഡ് കോളിംഗ്!

BSNL 330 Days Plan: ദിവസം 6 രൂപ, 1.5GB ഡാറ്റ അൺലിമിറ്റഡ് കോളിംഗ്!

കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യങ്ങൾ തരുന്ന ലാഭകരമായ പ്ലാൻ അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത! ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL കമ്പനിയിൽ നിന്നും ദീർഘകാല വാലിഡിറ്റിയുള്ള കിടിലനൊരു പ്ലാൻ തെരഞ്ഞെടുക്കാം. ഏകദേശം 11 മാസത്തോളം, അതായത് 330 ദിവസത്തെ നീണ്ട വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനമുൾപ്പെടെ ബിഎസ്എൻഎൽ തരുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ ഇത്രയും ലാഭകരമാണെന്ന് പറയാൻ കാരണം ഇതിലെ ദിവസച്ചെലവ് 6 രൂപ മാത്രമാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടെങ്കിൽ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാം. ബിഎസ്എൻഎൽ പ്ലാനിന്റെ വിശദവിവരങ്ങൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

BSNL 330 Days Plan

ഇടയ്ക്കിടെ റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ, ഒരു വർഷത്തിനടുത്ത് ടെൻഷൻ ഫ്രീയായി ഇന്റർനെറ്റും കോളിംഗും ഒരു പോലെ ലഭിക്കുന്ന പ്ലാനാണിത്. ബിഎസ്എൻഎൽ അവതരിപ്പിച്ച ഏറ്റവും ജനപ്രിയമായ പ്ലാനിന്റെ വില 1999 രൂപയാണ്. ഇത്രയും കുറഞ്ഞ ചിലവിൽ പ്രതിദിനം ബൾക്ക് ഡാറ്റയും, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും കോളിങ് സേവനവും എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു. 1999 രൂപ ബിഎസ്എൻഎൽ പ്ലാനിന് മാസച്ചെലവ് കണക്കാക്കിയാൽ 181.7 രൂപയാകുന്നു. 330 ദിവസത്തെ ടെലികോം പ്ലാനിന്റെ ആനുകൂല്യങ്ങൾ ഇവിടെ വിശദീകരിക്കുന്നു.

BSNL 1999 Plan

1999 രൂപ ബിഎസ്എൻഎൽ പ്ലാനിൽ കോളിങ്, എസ്എംഎസ്, ഡാറ്റ ഓഫറുകളെല്ലാം ലഭ്യമാണ്.

Also Read: iOS 27 Update: പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത, പുതിയ iOS അപ്‌ഡേറ്റുമായി ആപ്പിൾ!

  1. വാലിഡിറ്റി: ഈ പ്രീ പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 330 ദിവസമാണ്
  2. കോളിംഗ് ആനുകൂല്യങ്ങൾ: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ
  3. ഡാറ്റ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 GB ഹൈ-സ്പീഡ് ഡാറ്റ. മൊത്തം വാലിഡിറ്റിയിൽ ഏകദേശം 495 GB ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്നു. ബിഎസ്എൻഎല്ലിന്റെ സ്വദേശി 4ജി വിദൂര പ്രദേശങ്ങളിലും കവറേജുള്ള ഇന്റർനെറ്റാണ്. ദിവസം 1.5 GB എന്ന പരിധി കഴിഞ്ഞാൽ 40 Kbps വേഗതയിൽ ഡാറ്റ ആസ്വദിക്കാം.
  4. എസ്എംഎസ് ആനുകൂല്യങ്ങൾ: പ്രതിദിനം 100 സൗജന്യ എസ്എംഎസ് സേവനങ്ങളും ലഭ്യം
  5. അധിക ആനുകൂല്യങ്ങൾ: BiTV App സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ബിഎസ്എൻഎൽ തരുന്നു.

1999 രൂപ പ്ലാനിലെ നേട്ടങ്ങൾ

ഓരോ മാസവും റീച്ചാർജ് ചെയ്യാതെ 11 മാസത്തേക്ക് എല്ലാ സേവനങ്ങളും ഒറ്റത്തവണ റീചാർജിലൂടെ ആസ്വദിക്കാം. ജിയോ, എയർടെൽ ടെലികോമുകളിൽ നിന്നും ലഭിക്കാത്ത അത്രയും മികച്ച ബജറ്റ് പ്ലാൻ. എന്നാൽ ബിഎസ്എൻഎൽ 4G കണക്റ്റിവിറ്റി കൃത്യമായി ലഭിക്കുന്ന സ്ഥലങ്ങളിലാണെങ്കിൽ മാത്രമാണ് അത്യാവശ്യം മികച്ച വേഗതയിൽ ഇന്റർനെറ്റ് ഉൾപ്പെടെ കണക്റ്റിവിറ്റി ലഭിക്കുക.

BSNL 1999 Plan vs Jio, Airtel

1999 രൂപ പ്ലാനിന് സമാനമായ ജിയോ പ്ലാൻ ഇത്രയും ലാഭകരമല്ല. 3599 രൂപയാണ് ജിയോയുടെ വാർഷിക പ്ലാനിന് വില. എന്നാൽ കൃത്യം 12 മാസത്തെ വാലിഡിറ്റി പ്ലാനിൽ ലഭിക്കുന്നു. 365 ദിവസത്തേക്ക് 2.5GB ഡാറ്റ ദിവസേന ആസ്വദിക്കാം. അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് 5ജി ഡാറ്റ, 2.5GB/ദിവസേന ഈ പ്ലാനിൽ ലഭ്യമാണ്.

എയർടെൽ വരിക്കാർക്ക് 3599 രൂപയുടെ പ്ലാൻ ലഭ്യമാണ്. ഇതിൽ അൺലിമിറ്റഡ് 5ജി, അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് സേവനങ്ങളും ലഭിക്കുന്നു.

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile