bladeless ceiling fan
കേരളത്തിൽ വേനൽക്കാലം കടുക്കുന്നതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ AC കൂടിയേ തീരൂ എന്നാണോ നിങ്ങൾ ആലോചിക്കുന്നത്? എന്നാൽ എസിയേക്കാൾ മികച്ച തണുപ്പ് ഒരു സീലിങ് ഫാനിൽ കിട്ടുമെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടുമോ? ഉയർന്ന കറന്റ് ബില്ലും ഉയർന്ന വിലയും എസി എല്ലാവർക്കുമുള്ള ഓപ്ഷനാകില്ല. എന്നാൽ Bladeless Ceiling Fan ഇതിനുള്ള ബദൽ മാർഗമാണ്.
പരമ്പരാഗത ഫാനുകളിൽ കാണുന്നതുപോലെയുള്ള ബ്ലേഡുകൾ പുറത്തേക്ക് കാണാത്ത രീതിയിൽ ലിവിങ് റൂമിന് സ്റ്റൈലും പ്രീമിയം ലുക്കും ഈ മോഡലിലുള്ള ബ്ലേഡിൽ ലഭിക്കും. കുട്ടികളുള്ള വീടുകളിൽ പോലും പൂർണ സുരക്ഷിതത്വം ബ്ലേഡ്‌ലെസ്സ് സീലിംഗ് ഫാനിലുണ്ട്. മുറിയിലെ ഓരോ കോണിലും ഒരേപോലെ തണുത്ത വായു എത്തിക്കാൻ സഹായിക്കുന്ന സഹായിക്കുന്ന ഫാനാണിത്.
ഇതിൽ എൽഇഡി ലൈറ്റുകളുള്ളതിനാൽ ശരിക്കും 2-ഇൻ-1 ഗാഡ്‌ജെറ്റായും ഉപയോഗിക്കാം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഇപ്പോഴിതാ ബ്ലേഡ്‌ലെസ്സ് സീലിംഗ് ഫാനുകൾ കുറഞ്ഞ വിലയിൽ വാങ്ങാം.
amiciSmart Luxury Bladeless Ceiling Fan ന് ആമസോണിൽ വിലക്കിഴിവുണ്ട്. 35,000 രൂപയ്ക്കാണ് ഈ പ്രീമിയം ബ്ലേഡ്ല്ലെസ് സീലിങ് ഫാനിന്റെ വിപണി വില. ഇതിന് 63 ശതമാനം ഇളവ് ആമസോണിൽ ലഭ്യമാണ്. 12,999 രൂപയ്ക്ക് സീലിങ് ഫാൻ ആമസോൺ ഇന്ത്യയിൽ നിന്ന് വാങ്ങാം. 2599 രൂപയുടെ മികച്ച ബാങ്ക് ഓഫറും amiciSmart Luxury സീലിങ് ഫാനിന് ലഭ്യമാണ്. ഇങ്ങനെ ബ്ലേഡ്ലെസ് ഫാൻ 10000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 457 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ ഓഫർ ചെയ്യുന്നു.
Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
മോഡേൺ സ്ക്വയർ ഡിസൈനിലാണ് ഈ ബ്ലേഡ്ലെസ് ഫാൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പുറത്തേക്ക് ബ്ലേഡുകൾ കാണാത്ത ആധുനിക ഡിസൈനാണിത്. ഫാനും സീലിംഗ് ലൈറ്റും ഒരൊറ്റ ഫാനിൽ തന്നെ ലഭിക്കും.
മുറിയിൽ സുഖകരമായ വായുസഞ്ചാരം ലഭിക്കാവുന്ന ഡിസൈനും മറ്റൊരു ഹൈലൈറ്റാണ്. പ്രീമിയം ലുക്കും മോഡേൺ ഫിനിഷും ഇതിനുണ്ട്. ബെഡ്റൂം, ലിവിംഗ് റൂം, ഓഫീസ് എന്നിവിടങ്ങൾക്കെല്ലാം ഒരുപോലെ അനുയോജ്യമാണിത്.