7000mAh ബിഗ് ബാറ്ററിയുമായി ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ Oppo K14 Lite ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. വൻ ബാറ്ററി കപ്പാസിറ്റിയുള്ള ഓപ്പോ സ്മാർട്ട് ഫോണാണിത്. മികച്ച ബാറ്ററി ലൈഫ്, ഡിസ്‌പ്ലേയുമുള്ള ഫോണിന്റെ പ്രധാന ഹൈലൈറ്റ് 7000mAh ബാറ്ററിയാണ്. ഇത് 120Hz റിഫ്രഷ് റേറ്റ്, 13MP റിയർ ക്യാമറയുള്ള ഫോണാണ്. 16000 രൂപ റേഞ്ചിലാണ് ഓപ്പോ കെ14 ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത്. ഇന്നത്തെ വിൽപ്പനയിൽ 1000 രൂപ കിഴിവ് കൂടി ലഭ്യമാണ്. No Cost EMI ഓപ്ഷനും ഓപ്പോ കെ14 ലൈറ്റിന് ലഭ്യമാണ്. ഓപ്പോ കെ14 ലൈറ്റിന്റെ പ്രത്യേകതകളും ഓഫർ വിലയും വിശദമായി അറിയാം.
Also Read: 10000mAh ബാറ്ററിയുമായി Redmi Note 17 Pro Max; നതിങ് ഫോൺ 4a പ്രോ, ഗൂഗിൾ പിക്സലിന് ഷവോമിയുടെ പോരാളി
120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള HD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് സ്പ്ലാഷ് ടച്ച്, ഓയിലി-ഹാൻഡ് ടച്ച്, ഗ്ലൗസ് ടച്ച് സപ്പോർട്ടുമുണ്ട്. യൂണിസോക് T7250 ഒക്ട-കോർ പ്രോസസറാണ് ഫോണിലുള്ളത്. ഇത് 4GB LPDDR4X റാമും 64GB UFS 2.2 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
15W ചാർജിംഗും റിവേഴ്സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിന് 7000mAh ബാറ്ററി നൽകിയിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഓട്ടോഫോക്കസ് സപ്പോർട്ട് ചെയ്യുന്ന 13MP പിൻ ക്യാമറയും 5MP മുൻ ക്യാമറയും ഫോണിനുണ്ട്. പോർട്രെയ്റ്റ്, നൈറ്റ്, ടൈം-ലാപ്സ് മോഡുകൾക്ക് പുറമെ AI ഇറേസർ, AI ക്ലിയർ ഫേസ്, AI സ്മാർട്ട് ഇമേജ് മാറ്റിംഗ് 2.0 ഫീച്ചറുകളും ഓപ്പോ ഫോണിലുണ്ട്. ഈ ഓപ്പോ കെ14 ലൈറ്റിന് IP64 റേറ്റിംഗ് കൂടിയുണ്ട്.
സെപ്റ്റംബർ 16 മുതൽ ഇന്ത്യയിൽ ഓപ്പോ ഇ-സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ഫോൺ ലഭിക്കും. 16,999 രൂപയ്ക്കാണ് ഓപ്പോ കെ14 ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4GB + 64GB സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. ചില ബാങ്ക് ഓഫറുകളിലൂടെ 1,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. മൂന്ന് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്. സ്റ്റോൺ ബ്രൗൺ, ഫെദർ പർപ്പിൾ എന്നീ നിറങ്ങളിലാണ് സ്മാർട്ട് ഫോൺ ലഭ്യമാകും.