ഹാരി പോട്ടർ ആരാധകർക്ക് സർപ്രൈസ്! 7000mAh പവറിൽ realme 16 Pro Harry Potter Edition ഇന്ത്യയിലേക്ക്

ഹാരി പോട്ടർ ആരാധകർക്കായി റിയൽമിയുടെ ഒരു കിടിലൻ സമ്മാനം വരുന്നു. ഹാരി പോട്ടർ സിനിമകളിലെ മാന്ത്രികതയുടെ മനോഹരമായ കസ്റ്റം ഡിസൈനുള്ള realme 16 Pro Harry Potter Edition ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ഫോണിന്റെ ലോഞ്ച് തീയതി പുറത്തുവിട്ടു. സെപ്റ്റംബർ 21-നാണ് ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. 7000mAh വമ്പൻ ബാറ്ററിയുള്ള റിയൽമി ഫോണാണിത്. മികച്ച ക്യാമറയും വേഗതയേറിയ പെർഫോമൻസും ഈ ഫോണിന്റെ ഹൈലൈറ്റാണ്. റിയൽമി 16 പ്രോയുടെ ഹാരി പോട്ടർ എഡിഷന്റെ ലോഞ്ച് വിവരങ്ങളും പ്രതീക്ഷിക്കുന്ന വിലയും മറ്റ് പ്രധാന സവിശേഷതകളും അറിയാം.

realme 16 Pro Harry Potter Edition Expected Specs

  • ഡിസ്‌പ്ലേ: 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള റിയൽമി 16 പ്രോ ഫോണാകുമിത്. ഹാരി പോർട്ടർ എഡിഷനിൽ 6,500-നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, HDR10+ സപ്പോർട്ടും ലഭിക്കും. ഇതിന് 6.78-ഇഞ്ച് 1.5K AMOLED പാനലാകുമെന്നാണ് സൂചന.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്സ് ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയേക്കും.
Realme 16 Pro Harry Potter Edition launching with super design and camera
  • ബാറ്ററിയും ചാർജിംഗും: 7,000mAh ബാറ്ററിയുള്ള കിടിലൻ സ്മാർട്ട് ഫോണാകുമിത്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, റിവേഴ്സ് വയർഡ് ചാർജിംഗ് ഈ ഫോൺ പിന്തുണയ്ക്കുമെന്നാണ് സൂചന.
  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള ഫോണാകുമിത്. ഇതിൽ 200MP പ്രൈമറി സെൻസർ നൽകിയേക്കും. ഫോണിന് 8MP അൾട്രാ-വൈഡ് ലെൻസും 50MP ഫ്രണ്ട്-ഫേസിംഗ് സെൽഫി ക്യാമറയും ഉൾപ്പെടുത്തിയേക്കും.

Also Read: 10000mAh ബാറ്ററിയുമായി Redmi Note 17 Pro Max; നതിങ് ഫോൺ 4a പ്രോ, ഗൂഗിൾ പിക്സലിന് ഷവോമിയുടെ പോരാളി

realme 16 Pro Harry Potter Edition Design

വിജാർഡ്സ് ചെസ് ബോർഡിന്റെ ഡിസൈനിലാണ് ഫോൺ അവതരിപ്പിക്കുക. ആർഗൈൽ പാറ്റേണോടുകൂടിയ ബ്രൗൺ ഫോക്സ്-ലെതർ ഫിനിഷ് ഇതിനുണ്ടാകും. ഫോണിന് മധ്യഭാഗത്ത് Hogwarts ക്രെസ്റ്റ് നൽകുമെന്നാണ് ഫോണിന്റെ ഇമേജ് സൂചിപ്പിക്കുന്നത്.

മെറ്റാലിക് മിഡ്-ഫ്രെയിമിൽ ലേസർ എൻഗ്രേവ് ചെയ്ത Welcome to Hogwarts ടെക്സ്റ്റ് ഇതിൽ കൊടുക്കും. Hedwig എന്ന മൂങ്ങയുടെ സവിശേഷതകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനിൽ, മെറ്റൽ മിറർ ഫിനിഷും ഫോണിൽ ഉപയോഗിക്കും.

എത്രയാകും വില?

സെപ്തംബർ 21 ന് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. 44,999 രൂപയായിരിക്കും റിയൽമി 16 പ്രോയുടെ ഇന്ത്യയിലെ വില എന്നാണ് ലഭിക്കുന്ന വിവരം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :