Redmi Note 17 Pro launched today know pros and cons
ഷവോമിയുടെ പുതിയ വിപ്ലവമായ പ്രോ മാക്സിനൊപ്പം Xiaomi Redmi Note 17 Pro ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ ബേസിക് പ്രോ മോഡലിൽ 9,000mAh വമ്പൻ ബാറ്ററിയും അതിവേഗ ചാർജിംഗ് ടെക്നോളജിയാണുള്ളത്. വിപണിയിൽ നിലവിലുള്ള പല പ്രീമിയം ഫോണുകളെയും പിന്നിലാക്കുന്ന ഫീച്ചറുകളാണ് റെഡ്മി നോട്ട് 17 പ്രോയ്ക്കുള്ളത്.
ഈ ഫോണിനൊപ്പം സൗജന്യ കെയർ പ്ലാനും ലഭിക്കുന്നു. പ്രോ മാക്സിനേക്കാൾ മികച്ച ഫീച്ചറുകൾ എന്തൊക്കെയുണ്ടെന്ന് നോക്കാം. ഒപ്പം റെഡ്മി നോട്ട് 17 പ്രോയുടെ വിലയും ലഭ്യതയും വിശദമായി അറിയാം.
Also Read: Motorola 5G ആമസോണിൽ ഗംഭീര ഇളവിൽ! Snapdragon പെർഫോമൻസും 7000mAh ബാറ്ററിയും
6.83 ഇഞ്ച് 1.5K 120Hz AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. പ്രോ മാക്സിനെ പോലെ 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗൺ 6s Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഹൈപ്പർ ഒഎസ് 3 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16-ലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് പ്രോ മാക്സിലെ പോലെ റെഡ്മി നോട്ട് 17 പ്രോയിലും കൊടുത്തിട്ടുള്ളത്. നാല് വർഷത്തെ ഒഎസ് (OS) അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
ഇതിന് IP66, IP68, IP69, IP69K റേറ്റിംഗുമുണ്ട്. 67W ടർബോചാർജ്, 22.5W വയർഡ് റിവേഴ്സ് ചാർജ് സപ്പോർട്ട് ഇതിനുണ്ട്. റെഡ്മി നോട്ട് 17 പ്രോയിൽ കരുത്തനായ 9,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്.
Get ready to witness the mAhster.
— Redmi India (@RedmiIndia) September 14, 2026
Watch the launch of the all-new #REDMINote17ProSeries tomorrow at 12 noon. From powerful innovations to an experience built to go beyond, discover what makes this the true #mAhsterOfStrength.
Watch the livestream here: https://t.co/wEAUZLNJxM pic.twitter.com/o63E6ATPbA
ഫോട്ടോഗ്രാഫിക്കായി 50MP OIS പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും ഇതിനുണ്ട്. AI ക്രിയേറ്റിവിറ്റി സ്യൂട്ട്, അണ്ടർവാട്ടർ മോഡ് ഫീച്ചറുകളും ഫോണിനുണ്ട്.
റെഡ്മി നോട്ട് 17 പ്രോയുടെ ബേസിക് മോഡലിന് വില 36,999 രൂപയാണ്. 8GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് 39,999 രൂപയും വിലയാകുന്നു. സെപ്തംബർ 17 മുതലാണ് ഫോണിന്റെ വിൽപ്പന. ക്ലൗഡ് ബ്ലൂ, പർപ്പിൾ വൈബ്, സ്റ്റെൽത്ത് ബ്ലാക്ക് നിറങ്ങളിൽ ഹാൻഡ്സെറ്റ് ലഭ്യമാകും.