ഐഫോണിനും സാംസങ്ങിനും ഒത്ത എതിരാളിയായ Vivo X500 Pro Max ഉടൻ വിപണിയിലെത്തിയേക്കും. വിസ്മയകരമായ 8000mAh ബാറ്ററിയും ഒപ്പം സാംസങ് നൽകാറുള്ള 200MP ക്യാമറയുമാകും ഫോണിന്റെ ഹൈലൈറ്റ്. വിവോ X500, വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ്, വിവോ X500 അൾട്രാ എന്നിവ ഉൾപ്പെടുന്ന വിവോ X500 സീരീസിന്റെ ഭാഗമായിരിക്കും വിവോ X500 പ്രോ മാക്സ്. ചൈനീസ് നിർമ്മാതാവ് ഫോണിന്റെ സവിശേഷതകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാലും ഇതിലെ ബാറ്ററിയെ കുറിച്ചും ക്യാമറയെ കുറിച്ചും അഭ്യൂഹങ്ങൾ പുറത്തുവരുന്നു. വിവോ എക്സ്500 പ്രോ മാക്സിന്റെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും ലോഞ്ചിനെ കുറിച്ചും അറിയാം.
6.85 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുമായാണ് വിവോ X500 പ്രോ മാക്സ് പുറത്തിറങ്ങാൻ സാധ്യതയുള്ളത്. HDR10+ പിന്തുണയും മീഡിയടെക് ഡൈമെൻസിറ്റി 9600 ചിപ്‌സെറ്റും ഫോണിൽ പ്രതീക്ഷിക്കാം. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനും ഇതിനുണ്ടാകും.
ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള OriginOS 7-ലാകും വിവോ എക്സ്500 പ്രോ മാക്സ് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് 8,000 mAh ബാറ്ററിയും നൽകിയേക്കും. 90W വയർഡ്, 40W വയർലെസ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ ഫോണിന് പിൻഭാഗത്ത് മൂന്ന് ക്യാമറകൾ നൽകിയേക്കും. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ വിവോ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഈ ട്രിപ്പിൾ ക്യാമറയ്ക്ക് പുറമെ ഫോണിന് മുൻവശത്തായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയേക്കും.
Also Read: 10000mAh ബാറ്ററിയുമായി Redmi Note 17 Pro Max; നതിങ് ഫോൺ 4a പ്രോ, ഗൂഗിൾ പിക്സലിന് ഷവോമിയുടെ പോരാളി
വിവോ എക്സ്500 പ്രോ മാക്സിന് 1,19,999 രൂപ മുതൽ 1,39,990 രൂപ വരെ വിലയാക്കുമെന്നാണ് സൂചന. ഇവ ഔദ്യോഗിക വിലയല്ല.
വിവോ X500 പ്രോ മാക്സ് അടുത്തിടെ തായ്‌ലൻഡിലെ NBTC സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിനാൽ തന്നെ ഫോണിന്റെ ചൈനീസ് ലോഞ്ച് സെപ്റ്റംബർ 21 നാകുമെന്ന റിപ്പോർട്ടുകളുമുണ്ടാകും. ആഗോള വിപണിയിലേക്കുള്ള വരവ് അധികം വൈകില്ലെന്ന സൂചനയാണ് ലഭിക്കുന്നതും. എങ്കിലും ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ഫോണിന്റെ ലോഞ്ച് പ്രതീക്ഷിക്കാം. വിവോ എക്സ്500 പ്രോയുടെ ഇന്ത്യൻ ലോഞ്ചും ഈ സമയത്തായിരിക്കും.