Motorola Edge 70 Fusion
29000 രൂപയ്ക്ക് താഴെ മോട്ടറോളയുടെ പവർഫുൾ സ്മാർട്ട് ഫോൺ സ്വന്തമാക്കാം. പ്രീമിയം ഫീച്ചറുകളും കരുത്തുറ്റ പെർഫോമൻസുമുള്ള മോട്ടറോള ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഇളവ് ആമസോൺ Motorola Edge 70 Fusion മോഡലിന് അനുവദിച്ചിരിക്കുന്നു. സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായ മോട്ടോറോള ഫോണിന് 1000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. രണ്ട് ദിവസം വരെ തടസ്സമില്ലാതെ ബാറ്ററി കപ്പാസിറ്റി ഈ മോട്ടറോള ഫോണിനുണ്ട്. ഇതിനായി 7000mAh ബാറ്ററിയും അതിവേഗ പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ പ്രൊസസറുമുണ്ട്. നിങ്ങൾ ഒരു പുതിയ 5G ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഈ ആമസോൺ ഓഫർ വിട്ടുകളയണ്ട. മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണ് മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ. 42,999 രൂപയ്ക്കാണ് മോട്ടോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 7000mAh ബാറ്ററിയുടെ പവർഫുൾ മോട്ടറോള ഫോണിന് 29,599 രൂപയാണ് വില. മോട്ടറോള എഡ്ജ് 70 ഫ്യൂഷന് ഫ്ലിപ്കാർട്ടിലെ വില 30,999 രൂപയാണ്. അതിനാൽ കൂടുതൽ ലാഭം ആമസോണിലെ ഓഫറാണ്. 1000 രൂപയുടെ ബാങ്ക് ഇളവും ആമസോൺ അനുവദിച്ചിരിക്കുന്നു.
28100 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. 1,041 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫർ കൂടി ലഭ്യമാണ്. 771 രൂപയുടെ നോ കോസ്റ്റ് ഇഎംഐയിലും ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാവുന്നതാണ്.
മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 50 മെഗാപിക്സൽ സോണി LYT-710 പ്രൈമറി സെൻസറാണുള്ളത്. ഇതിന് 13 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്. ഇതിന് ഫീൽഡ് ഓഫ് വ്യൂ സപ്പോർട്ടുള്ളതിനാൽ ഗ്രൂപ്പ് സെൽഫികൾക്കും മികച്ച സ്മാർട്ട് ഫോണാണിത്.
മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റാണുള്ളത്. ഈ മിഡ് റേഞ്ച് ഫോണിന്റെ ഹൈലൈറ്റ് 7,000mAh എന്ന വമ്പൻ ബാറ്ററിയാണുള്ളത്.
Edge 70 Fusion-ൽ 6.78 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റും, 5,200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോണിനെ വീഴ്ചയിൽ നിന്ന് പ്രതിരോധിക്കാൻ Gorilla Glass 7i സുരക്ഷയും ഈ ഫോണിനുണ്ട്.